സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികില്‍സയിലായിരുന്ന മലപ്പുറം ചെമ്പ്രശേരി സ്വദേശിയായ 14 കാരന്‍ മരിച്ചു

 

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചു ചികില്‍സയിലായിരുന്ന 14 കാരന്‍ മരണത്തിന് കീഴടങ്ങി. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ ഒന്‍പതാംക്ലാസുകാരനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. ശനിയാഴ്ച വൈകീട്ടാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ നിപ ബാധിച്ചുള്ള 21-ാമത്തെ മരണമാണിത്. അഞ്ചുതവണയാണ് നിപ സംസ്ഥാനത്ത് റിപോര്‍ട്ടുചെയ്യുന്നത്. സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഈമാസം 10നാണ് കുട്ടിക്ക് നിപ ബാധിച്ചത്. ഇക്കഴിഞ്ഞ 15 മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടാകുകയും ശ്രവം പരിശോധനയ്ക്ക് അയച്ചതും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page