തിരുവനന്തപുരം: എ.എസ്.ഐ ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം എം എസ് പി ഹെഡ്ക്വാര്‍ട്ടേഴ്സിലെ ആംഡ് പൊലീസ് എ.എസ്.ഐ ശരത് കൃഷ്ണ (38) ആണ് മരിച്ചത്. വല്ലപ്പുഴ സ്റ്റേഷനില്‍ വച്ചാണ് ട്രെയിനില്‍ നിന്നും ട്രാക്കില്‍ വീണത്. ട്രെയിനില്‍ കമ്പാര്‍ട്ട്മെന്റ് മാറിക്കയറുന്നതിനിടെയാണ് അപകടം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. പൂജപ്പുര അമ്പാടി വീട്ടിലെ കൃഷ്ണന്‍കുട്ടിയാണ് പിതാവ്.