വാട്‌സ്ആപ്പ് ചാറ്റിലൂടെ ഓണ്‍ലൈന്‍ ബിസിനസ്; ചെറുവത്തൂര്‍ സ്വദേശിനിയായ 46 കാരിയുടെ 41 ലക്ഷം രൂപ നഷ്ടമായി

 

കാസര്‍കോട്: വാട്‌സ്ആപ്പ് ചാറ്റ് ലൂടെ ഓണ്‍ലൈന്‍ ബിസിനസ് നടത്തിയ യുവതിയുടെ 41 ലക്ഷം രൂപ പോയി. ചെറുവത്തൂരിലെ 46 കാരിയുടെ പണമാണ് നഷ്ടമായത്. 2023 നവംബര്‍ മുതല്‍ ഡിസംബര്‍ 19 വരെയുള്ള ദിവസങ്ങളിലാണ് 11 തവണ പണം നിക്ഷേപിച്ചത്. ഓണ്‍ലൈന്‍ ബിസിനസിന് വേണ്ടിയാണ് പണം മുടക്കിയത്. പിന്നീട് കബളിപ്പിക്കപ്പെട്ടതറിഞ്ഞതോടെ കാസര്‍കോട് സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്‍സ്‌പെക്ടര്‍ ഇ അനൂപാണ് കേസ് അന്വേഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page