ഞാങ്ങ കഞ്ഞി കുടിച്ച കുഞ്ഞങ്ങണം
പുത്തന്‍ തലമുറക്ക് അന്യാധീനപ്പെട്ടു പോയ ഞങ്ങളുടെ കുട്ടിക്കാല ഓര്‍മ്മകള്‍ അയവിറക്കിയാല്‍ അവര്‍ക്കത് ആസ്വദിക്കാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും പറയാതിരിക്കാന്‍ പറ്റില്ല. വെണ്ണക്കല്‍ പാകിയ തറയിലെ തിളങ്ങുന്ന തീന്‍മേശമേല്‍ വിളമ്പിയ ഭക്ഷണം സോഫാ സെറ്റിയിലിരുന്ന് ടി.വിയില്‍ കണ്ണും നട്ട് സുഭിക്ഷമായി കഴിക്കുന്ന ന്യൂജന്‍സിന് ഇത് പഴങ്കഥയാവാം. ഞങ്ങളുടെ കുട്ടിക്കാലത്ത് ഉച്ചക്ക് കഞ്ഞിയാണ് കുടിക്കുക. രാവിലെ കുളുത്തതും. ഇവ കഴിക്കാനുളള പാത്രം കിണ്ണം, കാസ കുഞ്ഞങ്ങണം, മങ്ങണം, പിഞ്ഞാണം എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ചാണകം മെഴുകിയ തറയില്‍ തെരിയ ഉപയോഗിച്ചോ …