ജോര്‍ജ്ജിയ: ജോര്‍ജ്ജിയയിലെ ഒരു ഹൈസ്‌കൂളില്‍ നാലു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 14 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ നാലു കൊലക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച സ്‌കൂളില്‍ നടത്തിയ വെടിവയ്പില്‍ രണ്ടു വിദ്യാര്‍ത്ഥികളും രണ്ടു അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.
എ.ആര്‍-15 തോക്ക് ഉപയോഗിച്ചാണ് 14കാരന്‍ വെടിയുതിര്‍ത്തത്. ക്രിസ്തുമസ് സമ്മാനമായി അച്ഛന്‍ വാങ്ങിച്ചു നല്‍കിയ തോക്കാണിത്. അച്ഛനൊപ്പം മകനും തോക്കുമായി വേട്ടയ്ക്കു പോകാറുണ്ടായിരുന്നു.
സ്‌കൂളിലെ വെടിവെപ്പു കേസുമായി ബന്ധപ്പെട്ട് അച്ഛനെയും പൊലീസ് അറസ്റ്റു ചെയ്തു. അമേരിക്കയിലെ സ്‌കൂളില്‍ ഒന്‍പതു മാസത്തിനുള്ളില്‍ നടക്കുന്ന മുപ്പതാമത്തെ വെടിവയ്പാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.