കാസര്‍കോട്: സ്‌കൂട്ടര്‍ യാത്രക്കിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സിഗരറ്റ് വ്യാപാരി മരിച്ചു. സുര്‍ളു, കുന്തിലയിലെ പരേതരായ വെങ്കിടേഷ്ഭക്ത-പത്മഭക്ത ദമ്പതികളുടെ മകന്‍ ദാമോദര ഭക്ത (57)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് ടൗണിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ദാമോദര ഭക്ത. ഇതിനിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ റോഡരുകില്‍ നിര്‍ത്തി. തൊട്ടുപിന്നാലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ശകുന്തള ഭക്ത. മക്കള്‍: അഭിഷേക് ഭക്ത, കാര്‍ത്തിക് ഭക്ത, ആദര്‍ശ് ഭക്ത. സഹോദരി: ശങ്കരിഭക്ത