കണ്ണൂര്‍: പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ട്ടില്‍ വന്‍ തീപിടുത്തം; കോടികളുടെ നഷ്ടം. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. തൊട്ടു പിന്നാലെ കണ്ണൂര്‍, തളിപ്പറമ്പ്, പെരിങ്ങോം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നു കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ കൂടിയെത്തി. മൂന്നു മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഓണം പ്രമാണിച്ച് ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ വലിയ ശേഖരം സ്‌റ്റോക്ക് ചെയ്തിരുന്നതായി സ്ഥാപന അധികൃതര്‍ വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.