കണ്ണൂര്‍: ബാറില്‍ മദ്യപിക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. കണ്ണൂരിലെ സാവോയ് ബാറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജയ് ഉമേഷ് എന്നയാള്‍ക്കാണ് കുത്തേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി പ്രതിയായ തയ്യില്‍ സിറ്റിയിലെ തറമ്മല്‍ ഹൗസില്‍ ടി. നിധീഷ് എന്ന ഇട്ടൂപ്പ (34)നെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് ഉള്‍പ്പെടെ മൂന്നു കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.