ചന്ദോഗ്യോപനിഷത്ത് മന്ത്രം മൂന്ന്:
അശതാപി പാസേ മേ സോമ്യ വിജാനീഹീതി, തത്രൈതത്
പുരുഷോ ƒശിശിഷ്യതി നാമാപ ഏവ തദശിതം നയന്തേ,
തദ് യഥാ ഗോനായകനോƒശ്വനായ: പുരുഷനായ:
ഇത്യേവം തദപ ആചക്ഷതേ ƒ ശനായേതി,
തത്രൈതച്ഛുങ്ഗമുത്പതിതം സോമ്യവിജാനീഹി,
നേദമമൂലം ഭവിഷ്യതീതി.
സാരം: അല്ലയോ സൗമ്യ, വിശപ്പിനെയും ദാഹത്തേയും കുറിച്ച് എന്നില്‍ നിന്ന് അറിഞ്ഞു കൊള്ളുക. ഒരാള്‍ വിശക്കുന്നുവെന്നും, ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നു എന്നും പറയുമ്പോള്‍ അയാള്‍ മുമ്പു കഴിച്ച ഭക്ഷണത്തെ അപ്പുകള്‍ ദ്രവരൂപത്തിലാക്കി നയിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതാണ്. ഗോക്കളെ നയിക്കുന്നവനെ ഗോനായന്‍ എന്നും അശ്വങ്ങളെ നയിക്കുന്നവനെ അശ്വനായന്‍ എന്നും പുരുഷനെ നയിക്കുന്നവനെ പുരുഷനായന്‍ എന്നും പറയുന്നതുപോലെ അപ്പുകളെ അശനായന്‍ എന്നു പറയുന്നു. അല്ലയോ സൗമ്യ, അതു കൊണ്ടാണ് ഈ ശരീരമാകുന്ന അങ്കുരം ഉണ്ടായിട്ടുള്ളത് എന്ന് മനസ്സിലാക്കുക. ഈ ശരീരം ഒരു മൂല്യമില്ലാത്തത് അല്ല. മുമ്പ് സൂചിപ്പിച്ച കാര്യ കാരണങ്ങളെ മറ്റൊരു വിധത്തില്‍ ഇവിടെ വ്യക്തമാക്കുന്നു. എല്ലാത്തിന്റെയും മൂല കാരണം പരമാത്മാവാണ്. വ്യക്തികളില്‍ മനസ്സിന്റെ മൂലം ആത്മാവാണ്. പരമാത്മാവ് സൂക്ഷ്മകാരണ ശരീരങ്ങളാകുന്ന ഉപാധിയില്‍ പ്രതിബിംബിക്കുന്നതാണ് ജീവാത്മാവ്. ഒരാള്‍ വിശക്കുന്നു എന്നു പറയുമ്പോള്‍ മുമ്പ് അയാള്‍ കഴിച്ച ഭക്ഷണത്തെ, കുടിച്ച ജലം ജലമയമാക്കി ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും നയിച്ചിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. അതു കൊണ്ടാണ് അപ്പുകളെ അശനായന്‍ എന്നു പറയുന്നത്. ശരീരത്തിന്റെ മൂലം അഥവാ ഉത്ഭവം അന്നത്തില്‍ നിന്നാണ് എന്ന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. സൃഷ്ടി ചെയ്യാനിച്ഛിച്ച പരമാത്മാവ് സ്വയം ആകാശം, വായു, അഗ്‌നി, ജലം, ഭൂമി, സസ്യജാലങ്ങള്‍, അന്നം എന്നിങ്ങനെ രൂപാന്തരപ്പെടുകയും അന്നത്തില്‍ നിന്ന് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ ഉണ്ടായി എന്നും മുമ്പ് കണ്ടതാണ്. അപ്പോള്‍ ഈ ശരീരത്തിന്റെ മൂലം അന്നമാണ്.