-പി പി ചെറിയാന്‍
കില്ലീനിന്‍(ടെക്‌സസ്): റോയിയില്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു. ടെക്‌സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് വിദ്യാര്‍ത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടതെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നു കില്ലീന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് അറിയിച്ചു. പ്രതിയെ പൊലീസ് പിടികൂടി. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.
കുത്തേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കില്ലീന്‍ പൊലീസ് കൊലപാതകത്തിനു കേസെടുത്തു. അന്വേഷണം തുടരുന്നു.