വാഷിംഗ്ടണ്‍: 150 കിലോ തൂക്കമുള്ള വളര്‍ത്തമ്മ അഞ്ചു മിനിറ്റു നേരം മടിയിലിരുന്നതിനെ തുടര്‍ന്ന് പത്തു വയസുകാരന്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ആറുവര്‍ഷം തടവ്. ഡക്കോട്ട എലവിസ്റ്റീവന്‍സ് എന്ന കുട്ടി 2023 ഏപ്രില്‍ 25ന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 154 കിലോ തൂക്കമുള്ള വളര്‍ത്തമ്മ ജെന്നിഫര്‍ ലീവില്‍വണി(48)നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡക്കോട്ടയുടെ കഴുത്തിലും നെഞ്ചിലും പരിക്കുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിലാണ് വളര്‍ത്തമ്മ ദേഹത്തും മടിയിലും ഇരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നു വ്യക്തമായത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും കരളിലും ശ്വാസകോശത്തിലും രക്തസ്രാവവും ആന്തരിക പരിക്കുകളും ഉണ്ടായതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
