ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ പറഞ്ഞു. രാജ്യസഭയില്‍ സന്തോഷ് കുമാര്‍ എം.പിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേരളത്തിനു എല്ലാ വിഹിതവും നല്‍കിയിട്ടുണ്ട്. യാതൊരു കുടിശ്ശികയും നല്‍കാന്‍ ഇനി ബാക്കിയില്ല. എല്ലാ തുകയും നല്‍കി. എന്നാല്‍ കേരളം പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. കേരളത്തിനു മാത്രം ഒന്നും കൊടുക്കുന്നില്ലെന്ന ആരോപണം ശരിയല്ല-അദ്ദേഹം പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്നതിനി
ടയിലാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം. സമരം ഒരു മാസം പിന്നിട്ടു. സമരത്തിനു പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
