അഹമ്മദാബാദ്: അയല്‍വാസിയായ നാലു വയസുകാരിയെ നരബലി നടത്തിയ യുവാവ് അറസ്റ്റില്‍. കോട്ടാ, ഉദേപൂരിലെ ലാലാഭായ് താഡ്‌വി (42)യെ ആണ് പൊലീസ് അറസ്റ്റു ചെയതത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും ദേവപ്രീതിക്കുമായാണ് പ്രതി നരബലി നടത്തിയതെന്നു പൊലീസ് പറഞ്ഞു. വീട്ടുമുറ്റത്തു ഒന്നര വയസ്സുളഅള സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് മാതാവ് ഓടിയെത്തിപ്പോഴാണ് യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന കണ്ടത്. എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. ബഹളം കേട്ട് പരിസരവാസികളെത്തിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആള്‍ക്കാര്‍ നോക്കി നില്‍ക്കെയാണ് മഴു ഉപയോഗിച്ച് നരബലി നടത്തിയത്. കഴുത്തറുത്ത ശേഷം രക്തം പാത്രത്തിലാക്കി ലാലാഭായ് തന്റെ വീട്ടിനു അകത്തുള്ള കുടുംബക്ഷേത്രത്തിന്റെ പടിയില്‍ അര്‍പ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതി മമനോവൈകല്യമുള്ളയാളാണെന്നു കൂട്ടിച്ചേര്‍ത്തു.
