മംഗ്‌ളൂരു: ഉമ്മ നടത്തുന്ന ജ്യൂസ് കടയിലേക്ക് പോയ 20കാരിയെ കാണാതായതായി പരാതി. ഉഡുപ്പി, കൗപ്പ് താലൂക്ക് സ്വദേശിനിയായ സാനിയ നിജ് (20) എന്ന യുവതിയെ ആണ് കാണാതായത്. സംഭവത്തില്‍ കൗപ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 2ന് ആണ് യുവതിയെ കാണാതായത്. കൊപ്പലങ്ങാടി, ദേശീയ പാതയ്ക്ക് സമീപത്തുള്ള ഒരു ജ്യൂസ് കടയില്‍ ഉമ്മയെ സഹായിക്കാനാണ് സാനിയ വീട്ടില്‍ നിന്നു പോയത്. അതിനു ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. 5 അടി 5 ഇഞ്ച് ഉയരമുള്ള സാനിയയക്ക് ഗോതമ്പിന്റെ നിറമാണ്. കന്നഡ, ബ്യാരി, ഹിന്ദി എന്നീ ഭാഷകള്‍ അനായാസകരമായി കൈകാര്യം ചെയ്യാന്‍ അറിയാം. യുവതിയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ കൗപ് പൊലീസ് സ്റ്റേഷനിലെ 0820-2551033 എന്ന നമ്പരില്‍ അറിയിക്കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
