കുമ്പള: പത്രപ്രവര്‍ത്തകനും പ്രമുഖ സഹകാരിയുമായ കിദൂര്‍ ശങ്കരനാരായണ ഭട്ട് (72) അന്തരിച്ചു.
പതിനഞ്ചു വര്‍ഷത്തോളം ഹൊസദിഗന്ത കന്നഡ പത്രത്തിന്റെ കാസര്‍കോട് ലേഖകനായിരുന്നു. പത്രലേഖകന്‍ എന്നതിനൊപ്പം ജില്ലയിലെ പത്രത്തിന്റെ സര്‍ക്കുലേഷന്‍-അഡ്വര്‍ടൈസ്‌മെന്റ് എന്നിവയുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.
ജില്ലയിലെ മികച്ച സഹകാരി കൂടിയായിരുന്ന ഇദ്ദേഹം സഹകാര ഭാരതി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. കാംപ്‌കോ ഡയറക്ടര്‍, കുമ്പള ബില്‍ഡിംഗ് സൊസൈറ്റി പ്രസിഡന്റ്, പെര്‍ഡാല മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാസര്‍കോട് ബില്‍ഡിംഗ് സൊസൈറ്റി പുനരുജ്ജീവിപ്പിച്ചതില്‍ ഇദ്ദേഹം പ്രമുഖ പങ്കു വഹിച്ചു. പ്രമുഖ കന്നഡ നോവലിസ്റ്റ് കൃഷ്ണവേണി കിദൂരാണ് ഭാര്യ. മക്കള്‍: അഭിലാഷ് ശര്‍മ്മ (ബാംഗ്ലൂര്‍), ശ്രുതി (യു.കെ).
ബുധനാഴ്ച വൈകിട്ട് 5 മണിക്കു കുമ്പള സഹകരണ ബാങ്ക് ഹാളില്‍ അനുസ്മരണ യോഗം നടക്കും.
