നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; നഴ്‌സിംഗ് ട്രെയിനി അറസ്റ്റില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ വച്ച നഴ്‌സിംഗ് ട്രെയിനി അറസ്റ്റില്‍. കോട്ടയം, മാഞ്ഞൂരിലെ ആന്‍സന്‍ ജോസഫ് ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. ആന്‍സണിനു ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി.
ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ആന്‍സണ്‍ ഒരു മാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശീലനത്തിനായി എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page