കാസര്‍കോട്: കടബാധ്യതയെ തുടര്‍ന്നാണെന്നു പറയുന്നു കൊടക്കാട്ട് വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടക്കാട്, ഓലാട്ടെ ഒ. രവീന്ദ്രന്‍ (70) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ 9 മണിക്കും ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് സംഭവം. വീടിന്റെ സ്‌റ്റെയര്‍കേയ്‌സിന്റെ മുകളിലെ ഷീറ്റിട്ട കമ്പിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ താഴെയിറക്കി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചീമേനി പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
