പകുതിവില തട്ടിപ്പ്: സത്യസായി ട്രസ്റ്റ് അഖില ലോക കമ്മിറ്റി ഭാരവാഹി ആനന്ദകുമാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: പകുതി വില തട്ടിപ്പുകേസില്‍ സത്യസായി ബാവ അഖില ലോക ഭാരവാഹിയായ ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണിത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തട്ടിപ്പുകേസ് സംബന്ധിച്ച അന്വേഷണത്തിന് ആനന്ദകുമാറിനെ ആലപ്പുഴയിലേക്കു കൊണ്ടു പോവുമെന്നറിയുന്നു. ഉടന്‍ അറസ്റ്റു രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

കൊല്ലം: സിപിഎം ഭരണത്തിലുള്ള കോന്നി റീജ്യണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരിച്ചു കിട്ടാത്ത മനോവിഷമത്തില്‍ നിക്ഷേപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അത്യാസന്ന നിലയിലായ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട കോന്നി പയ്യാമണിലെ ആനന്ദന്‍ (64) ആണ് മദ്യത്തില്‍ വിഷം കലര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബാങ്കില്‍ നിക്ഷേപിച്ച 18 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ തിരിച്ചെടുക്കാന്‍ മാസങ്ങളായി ആനന്ദന്‍ ബാങ്കിനെ സമീപിക്കുന്നെങ്കിലും പണം നല്‍കാത്തതില്‍ ദുഖിതനായാണ് ആത്മഹത്യാശ്രമമെന്നു പറയുന്നു. മകളുടെ ആവശ്യത്തിനു വേണ്ടി നിക്ഷേപിച്ച 18 ലക്ഷം രൂപയില്‍ ഏഴു ലക്ഷം നേരത്തെ തിരിച്ചെടുത്തിരുന്നു. അവശേഷിച്ച 11 ലക്ഷം രൂപക്ക് മാസങ്ങളായി ബാങ്കില്‍ കയറിയിറങ്ങിയിട്ടും പണം നല്‍കുകയോ നല്‍കാതിരിക്കുന്നതിന് കാരണം വ്യക്തമാക്കുകയോ ചെയ്യുന്നില്ലെന്നാണ് പരാതി. അതേ സമയം നിക്ഷേപത്തുക മറ്റാരോ പിന്‍വലിച്ചതായും ബാങ്ക് ജീവനക്കാര്‍ അതിനു കൂട്ടുനിന്നതായും ആരോപണമുണ്ട്. പണത്തിന് ഇന്നലെയും ആനന്ദന്‍ ബാങ്കില്‍ പോയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page