-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ ഭീഷണി.
യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സുരക്ഷയ്ക്ക് വിരുദ്ധമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കുമാണ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. നിങ്ങളുടെ മാതൃരാജ്യത്തേക്ക് നാടുകടത്തപ്പെടുമെന്ന് ഇത്തരക്കാര്‍ക്ക് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നിയമപരമായ താമസക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള യുഎസ് നിയമങ്ങളുടെ വിശാലമായ വ്യാഖ്യാനത്തില്‍, വിദേശ വിദ്യാര്‍ത്ഥികളുടെയും താമസക്കാരായ വിദേശികളുടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് അമേരിക്കക്ക് സഹിഷ്ണുതയില്ലെന്ന് തിങ്കളാഴ്ച ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു.
‘ആര്‍ക്കും വിസയ്ക്കോ ഗ്രീന്‍ കാര്‍ഡിനോ ‘അവകാശമില്ല. അമേരിക്കയില്‍ താമസിച്ചു കൊണ്ട് ഭീകരതയെ പിന്തുണയ്ക്കുകയാണെങ്കില്‍ അത്തരക്കാരെ അമേരിക്കയ്ക്ക് ആവശ്യമില്ല -വൈറ്റ്ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോര്‍ പോളിസിയും ട്രംപിന്റെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഉപദേഷ്ടാവുമായ സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു,
‘ഭീകരതയെ പിന്തുണയ്ക്കുകയും അമേരിക്കന്‍ മൂല്യങ്ങളെ നിരസിക്കുകയും ചെയ്യുന്ന നിരവധി വിദേശ പൗരന്മാര്‍ക്ക് വിസകള്‍ നല്‍കിയിട്ടുണ്ട്. അവ റദ്ദാക്കുന്നത് ഒരു ദേശീയ സുരക്ഷാ സംവിധാനം അനിവാര്യമാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ കര്‍ക്കശക്കാരനായ മില്ലര്‍ പറഞ്ഞു, ‘നമ്മുടെ നാഗരികതയുടെ അടിസ്ഥാന തത്വങ്ങള്‍ സ്വീകരിക്കുന്നവരെ മാത്രമേ അമേരിക്ക അംഗീകരിക്കു-അദ്ദേഹം മുന്നറിയിച്ചു.
ക്യാമ്പസ് പ്രകടനങ്ങളില്‍ പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണച്ചതിന് അറസ്റ്റിലായ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്തരുതെന്ന് ന്യൂയോര്‍ക്ക് ജഡ്ജി ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു. ‘കൊളംബിയ സര്‍വകലാശാലയിലെ കാമ്പസില്‍ റാഡിക്കല്‍ ഫോറിന്‍ പ്രോ-ഹമാസ് വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ ഐസിഇ അഭിമാനത്തോടെ പിടികൂടി തടങ്കലില്‍ വച്ചു. വരാനിരിക്കുന്ന പലരുടെയും ആദ്യ അറസ്റ്റാണിത്’ ട്രംപ് മുന്നറിയിച്ചു. ഗ്രീന്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും നാടുകടത്തപ്പെടുന്ന നിരവധി കുടിയേറ്റക്കാരില്‍ ആദ്യത്തെയാളാണ് ഖലീല്‍ .
‘കൊളംബിയയിലും രാജ്യത്തുടനീളമുള്ള മറ്റ് സര്‍വകലാശാലകളിലും തീവ്രവാദ അനുകൂല, സെമിറ്റിക് വിരുദ്ധ, അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ വിദ്യാര്‍ത്ഥികളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, ട്രംപ് ഭരണകൂടം അത് സഹിക്കില്ല- ട്രംപ് തുടര്‍ന്നു പറഞ്ഞു.