കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥനു ഏല്‍പ്പിച്ച് അല്‍ഫോണ്‍സയും എയ്ഞ്ചലും താരങ്ങളായി

കാസര്‍കോട്: സ്‌കൂളിലേക്കു നടന്നു പോകുന്നതിനിടയിലാണ് ഒരു പഴ്്‌സ് അല്‍ഫോണ്‍സയുടെയും എയ്ഞ്ചലിന്റെയും കണ്ണില്‍ പെട്ടത്. തുറന്നു നോക്കിയപ്പോള്‍ പണവും ഏതാനും രേഖകളും. മറ്റൊന്നും ആലോചിക്കാതെ ഇരുവരും നേരെ ചെന്നു കയറിയത് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക്. കളഞ്ഞു കിട്ടിയ പഴ്‌സ് അവര്‍ എസ്.ഐ കെ. രാജീവനു കൈമാറി. എസ്‌ഐ നടത്തിയ പരിശോധനയില്‍ പഴ്‌സിനകത്തു വില പിടിപ്പുള്ള രേഖകളും പണവും ഉള്ളതായി വ്യക്തമായി. രേഖകളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഴ്‌സിന്റെ ഉടമസ്ഥനായ കുമ്പള, ബംബ്രാണ, ദിഡുമയിലെ ഹുസൈനാറിനെ വിവരമറിയിച്ചു. അദ്ദേഹമെത്തി …

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉറച്ച തെളിവല്ല; പാണത്തൂര്‍ മുദ്ദപ്പ ഗൗഡ കൊലക്കേസില്‍ അമ്മയുടെയും മകന്റെയും ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി, തുന്നിച്ചേര്‍ത്ത കേസാണെന്നും നിരീക്ഷണം

കൊച്ചി: കാസര്‍കോട്, രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, കല്ലപള്ളിയിലെ മുദ്ദപ്പ ഗൗഡ (52) കൊലക്കേസില്‍ പ്രതികളായ അമ്മയുടെയും മകന്റെയും ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കല്ലപ്പള്ളി സ്വദേശികളായ പി.സി ലളിത, മകന്‍ നിതിന്‍ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് വി. രാജ വിജയ രാഘവന്‍, ജസ്റ്റിസ് പി.വി ബാല കൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ലളിതയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുദ്ദപ്പ ഗൗഡ. പറമ്പിലെ കുളത്തില്‍ നിന്നു വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ …

ഗള്‍ഫില്‍ നിന്നെത്തിയ ഷുഹൈബ് നേരെ പോയത് ലോഡ്ജ് മുറിയിലേക്ക്; സാധനങ്ങളെല്ലാം വിറ്റ ശേഷം വീട്ടിലേക്ക് പോകാമെന്നു സ്വപ്‌നം കണ്ടു, പൊലീസ് പൊക്കിയതോടെ എല്ലാം തകര്‍ന്നു

കണ്ണൂര്‍: ഗള്‍ഫില്‍ നിന്നു കടത്തിക്കൊണ്ടുവന്ന മൂന്നര ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് സിഗരറ്റുമായി യുവാവ് അറസ്റ്റില്‍. പാനൂര്‍, പൂക്കോത്തെ കളത്തില്‍ മീത്തല്‍ വീട്ടില്‍ എം. ഷുഹൈബ് (29) ആണ് പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുധീറിന്റെ പിടിയിലായത്. 240 ഇലക്ട്രോണിക് സിഗരറ്റും പിടിച്ചെടുത്തു. അഞ്ചെണ്ണം വീതമുള്ള 48 പെട്ടികളിലായാണ് ഇലക്ട്രോണിക് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഒരു സിഗരറ്റ് 1500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികളാണ് ഇ സിഗരറ്റിന്റെ പ്രധാന ആവശ്യക്കാരെന്നു പറയുന്നു. ഒരെണ്ണം വാങ്ങിയാല്‍ ഏറെ …

യുവാവിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന ഭര്‍തൃമതി വിഷം കഴിച്ചു മരിച്ചു

കാസര്‍കോട്: യുവാവിനൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഭര്‍തൃമതി വിഷം കഴിച്ചു മരിച്ചു. പെരിങ്ങോം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറ, കടവനാട്, പറമ്പത്ത് വളപ്പില്‍ ദാമോദരന്റെ മകള്‍ പി.വി രജിത (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് രജിതയെ എലിവിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം.കൊടക്കാട്, പാടിക്കീലില്‍ ഷാജി എന്ന ആള്‍ക്കൊപ്പം വാടക കെട്ടിടത്തില്‍ താമസിച്ചു വരികയായിരുന്നു രജിത. ഷാജിയും ഭാര്യയും മക്കളുമുള്ള ആളാണെന്നു പറയുന്നു. ഇരുവരും രണ്ടു …

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുരുങ്ങി നാലു വയസ്സുകാരനു ദാരുണാന്ത്യം. ഹൈദരാബാദിനു സമീപത്തെ മെഹ്ദി പട്ടണത്ത് ആറുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനും നേപ്പാള്‍ സ്വദേശിയുമായ ശ്യാംബഹദൂറിന്റെ മകന്‍ സുരേന്ദര്‍ ആണ് മരിച്ചത്. ലിഫ്റ്റിനു സമീപത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ ലിഫ്റ്റിനകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വാതിലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നുവെന്നു കരുതുന്നു.കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തെരയുന്നതിനിടയിലാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ സുരേന്ദറിനെ കണ്ടെത്തിയത്. ഉടന്‍ ലിഫ്റ്റിനു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ …

വഴി ചോദിച്ചെത്തിയ ആള്‍ വയോധികന്റെ മോതിരം ഊരിയെടുത്ത് രക്ഷപ്പെട്ടു

പുത്തൂര്‍: വഴി ചോദിച്ചെത്തിയ ആള്‍ വയോധികന്റെ വിരലില്‍ നിന്നു സ്വര്‍ണ്ണ മോതിരം ഊരിയെടുത്തു രക്ഷപ്പെട്ടു. പുത്തൂര്‍, റാഹിദ കുമേരുവിലെ സതീഷ് റായിയുടെ മോതിരമാണ് നഷ്ടമായത്. സംഭവത്തെ കുറിച്ച് പുത്തൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു സതീഷ് റായ്. ഈ സമയത്ത് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ അനദ്കയയിലേക്കുള്ള വഴി ചോദിച്ചു. സതീഷ് റായ് സിറ്റൗട്ടില്‍ നിന്നു ഇറങ്ങി വഴി ചൂണ്ടികാണിച്ചു കൊടുക്കുന്നതിനിടയില്‍ വിരലില്‍ നിന്നു മോതിരം ഊരിയെടുത്തു രക്ഷപ്പെടുകയായിരുന്നു.

അഴിമതിക്കേസില്‍ പ്രതിയായ വനിതാ അഭിഭാഷകയുടെ ആത്മഹത്യ: ഡിവൈ.എസ്.പി അറസ്റ്റില്‍

ബംഗ്‌ളൂരു: ബോവി ഡെവലെപ്‌മെന്റ് കോര്‍പറേഷന്‍ അഴിമതി കേസില്‍ പ്രതിയായ വനിതാ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഡിവൈ.എസ്.പി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി ഡിവൈ.എസ്.പി ബി.എം കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരു സ്വദേശിനിയായ ജീവ (32), 2024 നവംബര്‍ 22ന് ആണ് 11 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കിയത്. ഡിവൈ.എസ്.പി കനകലക്ഷ്മി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും മൂന്നാംമുറ പ്രയോഗിച്ചുവെന്നും നഗ്നയാക്കിയെന്നും കാല്‍കോടി രൂപ കൈക്കൂലിയായി …

കോളേജിലേക്കാണെന്നു പറഞ്ഞ് പോയ വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ല; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടുമേനി, സര്‍ക്കാരി ഉന്നതിയിലെ വെടുക്കാത്ത് ഹൗസില്‍ മനോജിന്റെ മകള്‍ മഞ്ജിമ മനോജി (20)നെയാണ് കാണാതായത്. സഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ബുധനാഴ്ച രാവിലെ കോളേജിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു സഹോദരിയുടെ പരാതിയില്‍ പറഞ്ഞു.

ആദ്യ 50 ദിവസത്തിനുള്ളില്‍ 32,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഐസിഇ

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി :പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് ഒരു ദിവസത്തിന് ശേഷം (ജനുവരി 21) നിയമപരമായ പദവിയില്ലാതെ യുഎസില്‍ താമസിക്കുന്ന 32,000-ത്തിലധികം കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഐസിഇ നടത്തിയ വലിയ അറസ്റ്റുകള്‍, ക്രിമിനല്‍ ഏലിയന്‍ പ്രോഗ്രാമില്‍ നടത്തിയ അറസ്റ്റുകള്‍, 287g എന്ന പങ്കാളിത്ത പരിപാടി എന്നിവയില്‍ പിടിയിലായവര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ഒരു മുതിര്‍ന്ന ഐസിഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ട്രംപ് ഭരണകൂടത്തിന്റെ ആദ്യ …

മിഷേല്‍ ബോമാനെ ഫെഡിന്റെ ഉന്നത ബാങ്ക് ഉദ്യോഗസ്ഥയായി ട്രംപ് നിര്‍ദേശിച്ചു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി : അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായി ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് അംഗം മിഷേല്‍ ബോമാനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. 2010ലെ ഡോഡ്-ഫ്രാങ്ക് ആക്ട് സൃഷ്ടിച്ച ഈ ജോലി വഹിക്കുന്ന മൂന്നാമത്തെ വ്യക്തിയായി ബോമാന്‍ മാറും. ഫെഡ്‌ബോഡിലെ ഭൂരിഭാഗം പ്രധാന ഉദ്യോഗസ്ഥന്മാരെയും മുന്‍ പ്രസിഡന്റ് ബൈഡന്‍ നിയമിച്ചവരാണ്.2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് മിഷേല്‍ ബോമാന്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയില്‍ നിയമനിര്‍മ്മാണ കാര്യങ്ങളുടെ ഡയറക്ടറായിരുന്നു. വാഷിംഗ്ടണില്‍ ബോമാന്‍ …

കുമ്പളയില്‍ ട്രാഫിക് പരിഷ്‌കരണത്തിന് പഞ്ചായത്ത് പദ്ധതി: തടസ്സങ്ങള്‍ നീങ്ങി, ബസ്സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉയരും

കുമ്പള: കുമ്പള ടൗണില്‍ ട്രാഫിക് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ഗ്രാമപഞ്ചായത്ത് ശ്രമമാരംഭിച്ചു.ഒപ്പം വിമര്‍ശകരുടെ വായ അടപ്പിച്ച് ബസ്സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സും ഉയരും. ഇതിനായുള്ള തടസ്സങ്ങള്‍ നീങ്ങി. തദ്ദേശ വകുപ്പ് മന്ത്രിയുടെ ഡേറ്റ് കിട്ടിയാലുടന്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തറക്കല്ലിടും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുക. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.ട്രാഫിക് പരിഷ്‌കരണത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഗ്രാമപഞ്ചായത്ത് അടുത്തമാസം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ ബദിയടുക്ക റോഡില്‍ ഇരുവശത്തുമായി യാത്രക്കാരെ ഇറക്കാനും കയറ്റാനും നിര്‍ത്തിയിടും. ബസുകള്‍ക്കൊന്നും …

കദീജുമ്മയ്ക്ക് തുണയായി കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോ; പാതിവഴിയിലായ വീടിന് മുകളിലെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ചു, ഇനി ഗ്രാമപഞ്ചായത്ത് കൂടി കനിഞ്ഞാല്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവും

കുമ്പള: കുമ്പള ബദ്രിയാ നഗറിലെ വിധവയായ ഖദീജുമ്മയ്ക്ക് ഒടുവില്‍ കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ തുണയായി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീടിന് മുകളില്‍ വൈദ്യുതി ലൈന്‍ ഉള്ളതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഖദീജുമ്മയുടെ വീട് പണി പാതിവഴിയില്‍ നിലക്കുകയായിരുന്നു. കാരവല്‍ ചിത്രം സഹിതം ഇതു വാര്‍ത്തയാക്കിയിരുന്നു. സംഭവം വാര്‍ത്തയായതോടെ ഖദീജുമ്മയ്ക്ക് വൈദ്യുതി പോസ്റ്റ് മാറ്റി നല്‍കാന്‍ കെഎസ്ഇബി എഞ്ചിനീയര്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ചടുത്ത 15,000 രൂപ ചെലവഴിച്ചാണ് വൈദ്യുതി ലൈന്‍ ഇപ്പോള്‍ മാറ്റി സ്ഥാപിച്ചിരിക്കുന്നത്.2019-20 വാര്‍ഷിക …

കുമ്പള, നായ്ക്കാപ്പില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് മുളിയടുക്കയിലെ യുവാവ് മരിച്ചു

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡിലെ നായ്ക്കാപ്പില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കുമ്പള, മുളിയടുക്കയിലെ രാജുവിന്റെ മകന്‍ പ്രമോദ് (35)ആണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിലാണ് പ്രമോദിനു പരിക്കേറ്റത്. സുഹൃത്തിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. മുന്‍ ഭാഗത്തു നിന്നും വന്ന കാര്‍ യുടേണ്‍ എടുക്കുന്നതിനിടയിലാണ് പ്രമോദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.മാതാവ്: ജാനകി. ഭാര്യ: സവിത. മക്കള്‍: വൈഷ്ണവി, അര്‍ജ്ജുന്‍. സഹോദരങ്ങള്‍: പ്രമീള, …

ജ്യോത്സ്യനും പണി കിട്ടി; മൈമൂനയും ശ്രീജേഷും അറസ്റ്റില്‍, ഹണിട്രാപ്പില്‍ കുടുക്കി തട്ടിയത് ലക്ഷങ്ങള്‍

പാലക്കാട്: ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു. പാലക്കാട് കൊല്ലങ്കോട്ടെ ജ്യോത്സ്യനാണ് തട്ടിപ്പിനു ഇരയായത്. സംഭവത്തില്‍ മലപ്പുറം, മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമൂന (44), കുറ്റിപ്പള്ളം പാറക്കാല്‍ എസ് ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞമ്പാറ പൊലീസ് അറസ്റ്റു ചെയ്തു. കൊഴിഞ്ഞമ്പാറ, കല്ലാണ്ടിച്ചള്ളയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഇരുവരും ചേര്‍ന്ന് ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കിയത്. മാനഹാനി ഭയന്ന് ജ്യോത്സ്യന്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നത് പതിവായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഗതാഗത നിയമലംഘനം: ബംഗ്‌ളൂരു പൊലീസ് 815 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി

ബംഗ്‌ളൂരു: ഗതാഗത നിയമം ലംഘിച്ചതിനു 815 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് ബംഗ്‌ളൂരു ട്രാഫിക് പൊലീസ് റദ്ദാക്കി. ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്രയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതെന്നു പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.റദ്ദാക്കിയ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 745 എണ്ണം മദ്യപിച്ചു വാഹനമോടിച്ചവരുടേതാണ്. അപകടമുണ്ടാക്കിയതിന് 54 ലൈസന്‍സുകളും വാഹനാപകടമുണ്ടാക്കിയ ശേഷം വാഹനം നിറുത്താതെ ഓടിച്ചു പോയ 10 പേരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. തിരക്കേറിയ റോഡുകളില്‍ ഡ്രൈവിംഗിനിടയില്‍ ബൈക്ക് അഭ്യാസം നടത്തിയ പത്തുപേരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദ് ചെയ്തു.

മാങ്ങാജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച അംഗന്‍വാടി ഹെല്‍പ്പര്‍ മരിച്ചു

കാസര്‍കോട്: മാങ്ങാ ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അംഗന്‍വാടി ഹെല്‍പര്‍ മരിച്ചു. ബദിയഡുക്ക, പെര്‍ഡാല, ബാലടുക്ക ഹൗസിലെ എ. അരുണ്‍ കുമാറിന്റെ ഭാര്യ ബി ലീലാവതി (52)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു മണിയോടെയാണ് ലീലാവതി വിഷം കഴിച്ചത്. അവശനിലയില്‍ കാണപ്പെട്ട ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ മരണം സംഭവിച്ചു. …

ഉപ്പള സ്വദേശി അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള, സോങ്കാലിലെ അല്‍ത്താഫി(52)നെ തട്ടിക്കൊണ്ടു പോയി അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി അറസ്റ്റില്‍. കുബണൂരിലെ റിയാസ് എന്ന പടപ്പ് റിയാസി(32)നെയാണ് കുമ്പള എസ്.ഐ കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്. 2019 ജൂണ്‍ 23ന് ആണ് അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോയത്.കൊല്ലപ്പെട്ട അല്‍ത്താഫിന്റെ ഭാര്യയ്ക്ക് ആദ്യ ഭര്‍ത്താവിലുള്ള മകള്‍ ആമിനത്ത് സറീനയുടെ ഭര്‍ത്താവും സോങ്കാല്‍ സ്വദേശിയുമായ ഷബീര്‍ മൊയ്തീന്‍, ഇയാളുടെ സുഹൃത്തുക്കളായ ലത്തീഫ്, റിയാസ് തുടങ്ങി അഞ്ചുപേരാണ് കേസിലെ പ്രതികള്‍. നേരത്തെ പൊലീസില്‍ …

രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്കു മെസേജ് അയക്കല്‍; ചോദ്യം ചെയ്ത യുവാവിനു കുത്തേറ്റു ഗുരുതരം

കാസര്‍കോട്: രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് മെസേജ് അയക്കുന്നതിനെ ചോദ്യം ചെയ്ത വിരോധത്തിലാണെന്നു പറയുന്നു യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. നീലേശ്വരം, മടിക്കൈ, പുതുക്കൈ, ആലിങ്കീഴിലെ മുഹമ്മദ് മുസമ്മലി(24)നാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അബ്ദുല്‍ ഹാരിസ് (27) എന്നയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ബുധനാഴ്ച വൈകുന്നേരം മടിക്കൈ, ദിവ്യംപാറയിലാണ് സംഭവം. സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ മെസേജ് അയക്കുന്നത് മുഹമ്മദ് മുസമ്മല്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ബുധനാഴ്ച വൈകിട്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതെന്നു …