വിട്ടൊഴിയാതെ കോവിഡ് ഭീതി: കുട്ടികളെ മാതാപിതാക്കൾ 4 വർഷം വീടിനുള്ളിൽ പൂട്ടിയിട്ടു; കോവിഡ് സിൻഡ്രമെന്ന് പൊലീസ്
മാഡ്രിഡ്: കോവിഡ് തീർത്ത ലോക്ക്ഡൗൺ വെല്ലുവിളികളെ മറികടന്ന് ലോകം മുന്നേറുന്നതിനിടെ ഭീതി വിട്ടൊഴിയാതെ സ്വയം തീർത്ത തടവറയിൽ ഒരു കുടുംബം. സ്പെയിനിൽ കോവിഡ് ഭീതിയിൽ 3 കുട്ടികളെ 4 വർഷത്തോളം വീട്ടിനുള്ളിൽ പൂട്ടിയിട്ട മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്പെയിനിലെ ഒവിഡോ നഗരത്തിലാണ് അസാധാരണമായ സംഭവം. 10 വയസ്സുള്ള മൂത്ത കുട്ടിയെയും 8 വയസ്സുള്ള ഇരട്ടക്കുട്ടികളെയുമാണ് അച്ഛനും അമ്മയും ചേർന്ന് സൂര്യപ്രകാശം പോലും കാണിക്കാതെ വീട്ടിനുള്ളിൽ തളച്ചിട്ടത്.കുട്ടികൾ വീടിനു പുറത്തിറങ്ങുന്നില്ലെന്നും സ്കൂളിൽ പോകുന്നില്ലെന്നും ചൂണ്ടിക്കാട്ടി അയൽക്കാരാണ് പൊലീസിനെ സമീപിച്ചത്. …