പുത്തൂര്‍: വഴി ചോദിച്ചെത്തിയ ആള്‍ വയോധികന്റെ വിരലില്‍ നിന്നു സ്വര്‍ണ്ണ മോതിരം ഊരിയെടുത്തു രക്ഷപ്പെട്ടു. പുത്തൂര്‍, റാഹിദ കുമേരുവിലെ സതീഷ് റായിയുടെ മോതിരമാണ് നഷ്ടമായത്. സംഭവത്തെ കുറിച്ച് പുത്തൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.
വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു സതീഷ് റായ്. ഈ സമയത്ത് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ അനദ്കയയിലേക്കുള്ള വഴി ചോദിച്ചു. സതീഷ് റായ് സിറ്റൗട്ടില്‍ നിന്നു ഇറങ്ങി വഴി ചൂണ്ടികാണിച്ചു കൊടുക്കുന്നതിനിടയില്‍ വിരലില്‍ നിന്നു മോതിരം ഊരിയെടുത്തു രക്ഷപ്പെടുകയായിരുന്നു.
