പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്കു പഞ്ചനക്ഷത്ര താമസസൗകര്യം ഒരുക്കുന്നവര്‍: സൂഫി കൗണ്‍സില്‍ തലവന്‍

അജ്മീര്‍ (രാജസ്ഥാന്‍): ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും പഞ്ചനക്ഷത്ര താമസസൗകര്യമൊരുക്കുന്നവരാണ് പാക്കിസ്ഥാനെന്നു സൂഫി കൗണ്‍സില്‍ തലവന്‍ അപലപിച്ചു.പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കുകയായിരുന്നു ഓള്‍ ഇന്ത്യാ സൂഫി സജ്ജദനാശിന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നസ്‌റുദ്ദീന്‍ ക്രിസ്റ്റി. പാക്കിസ്ഥാനും അതിന്റെ നേതാക്കന്മാരും മുഴക്കിക്കൊണ്ടിരിക്കുന്നത് പൊള്ളയായ അവകാശവാദങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. ചോരപ്പുഴ ഒഴുക്കുമെന്ന അവരുടെ വെളിപാട് അതിന്റെ സൂചനയാണ്. ചോര ഒഴുകുമെങ്കില്‍ അതു തീവ്രവാദികളുടെയും അവരുടെ രക്ഷാധികാരികളുടേതുമായിരിക്കുമെന്നു സൂഫി കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു. തീവ്രവാദികളുടെ സുരക്ഷിതതാവളമായി പാക്കിസ്ഥാന്‍ മാറിയിരിക്കുന്നു. ഇതിനെ എങ്ങനെ നേരിടണമെന്ന് ഇന്ത്യക്കറിയാമെന്ന് അദ്ദേഹം …

പൊതുതിരഞ്ഞെടുപ്പ് മാതൃകയില്‍ ഖുവ്വത്തുല്‍ ഇസ്ലാം ശിബ്‌ലി മദ്രസ തെരഞ്ഞെടുപ്പ്

കൊടിയമ്മ: ശിബ്ലി നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം ശിബ്‌ലി സുന്നി മദ്രസയില്‍ തികച്ചും ജനാധിപത്യ രീതിയില്‍ തന്നെ മദ്രസ ലീഡര്‍ തെരഞ്ഞെടുപ്പ് നടന്നു. നാമ നിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുകയും സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തു. സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തി മദ്രസ ലീഡര്‍ സ്ഥാനത്തേക്ക് ആണ്‍കുട്ടികളില്‍നിന്നും അഹ്‌നാഫ്, അദ്‌നാന്‍, ഹനാന്‍, അജ്‌വദ്, ശക്കീല്‍ പെണ്‍കുട്ടികളില്‍നിന്നും സഈദ, ഇഷ ഫാത്തിമ, ലിന ഫാത്തിമ, ശിഫ എന്നിവര്‍ മത്സരിച്ചു. പുസ്തകം, പേന, പെന്‍സില്‍, ബാഗ്, സ്ലേറ്റ് എന്നിവയായിരുന്നു ചിഹ്നങ്ങള്‍. …

‘ഏതു നിമിഷവും എവിടെയും’: അറേബ്യന്‍ സമുദ്രത്തില്‍ എന്തിനും സജ്ജമായി ഇന്ത്യന്‍ നേവി യുദ്ധകപ്പല്‍

ന്യൂഡല്‍ഹി: ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായി അറേബ്യന്‍ കടലില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നേവിയുടെ ബ്രഹ്‌മോസ് യുദ്ധ കപ്പലില്‍ നിന്നു ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നേവി പങ്കുവെച്ചു. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ സജ്ജമാണെന്നു കപ്പലില്‍ നിന്നുള്ള സന്ദേശത്തില്‍ നാവിക സേന വെളിപ്പെടുത്തി. കൊല്‍ക്കത്ത-ക്ലാസ് ഡിസ്‌ട്രോയേഴ്‌സ്, നീലഗിരി-ക്രിവാക്ക് ക്ലാസ് ഫ്രിഗേറ്റ്‌സ് എന്നിവയും ഇന്ത്യയുടെ യുദ്ധക്കപ്പല്‍ വ്യൂഹത്തിലുണ്ട്. ദീര്‍ഘദൂര മിസൈലുകളുടെ കൃത്യത ഉറപ്പാക്കാനുള്ള പരീക്ഷണ മിസൈല്‍ വിക്ഷേപണവും തുടരുന്നുണ്ട്. അതേ സമയം അറേബ്യന്‍ സമുദ്ര മേഖലയില്‍ നടക്കുന്ന …

വേനൽതുമ്പിക്ക് ചിത്താരി നമ്പ്യാറടുക്കത്തു ഗംഭീര സ്വീകരണം

കാഞ്ഞങ്ങാട്:ബാലസംഘം വേനൽതുമ്പി കലാജാഥക്കു ചിത്താരി നമ്പ്യാറടുക്കം യൂണിറ്റ് ഗംഭീര സ്വീകരണം നൽകി. കലാജാഥ അംഗങ്ങൾ വര്ണ വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുട്ടികളിൽ സർഗ്ഗ വാസനയും ശാസ്ത്ര അഭിരുചികളും വളർത്തുന്നതിന് വേണ്ടി വേനൽ അവധിക്കാലത്ത് ബാലസംഘം ജില്ലാ കമ്മിറ്റി ഒരുക്കിയ വേനൽത്തുമ്പി കലാ ജാഥയുടെ കാഞ്ഞങ്ങാട് ഏരിയ തല കലാജാഥയ്കാണ് നമ്പ്യാറടുക്കംയൂണിറ്റ് വാൻ വരവേൽപ്പ് നൽകിയത്.. ബാൻഡ് വാദ്യം,പുഷ്പ വൃഷ്ടി, ഹാരാർപ്പണം,മുദ്രാ വാക്യങ്ങൾ, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടുകൂടി ജാഥ അംഗങ്ങളെ സ്വീകരിച്ചു . സംഘാടക സമിതി ചെയർമാൻ കെ. …

തളങ്കര സ്‌കൂള്‍ ’75 മേറ്റ്‌സ് സുവര്‍ണ ജൂബിലി ആഘോഷത്തിന് തുടക്കം; അറിവ് നേടണം, ഹൃദയം നിറയെ അലിവുണ്ടാവണം: ഫാ. ഡേവിസ് ചിറമേല്‍

കാസര്‍കോട്: അറിവുണ്ടായത് കൊണ്ടുമാത്രം ആയില്ലെന്നും ഹൃദയം നിറയെ അലിവുണ്ടാവണമെന്നും അഖിലേന്ത്യാ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ റവ. ഫാദര്‍ ഡേവിസ് ചിറമേല്‍ പറഞ്ഞു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1975 ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലിവാര്‍ന്ന ഹൃദയങ്ങളുള്ള ഒരുകൂട്ടം പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ’75 മേറ്റ്‌സ്’ എന്നും അവരുടെ സേവന പട്ടിക കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും ഫാദര്‍ പറഞ്ഞു. തന്നെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തു ഗുണം കിട്ടുമെന്ന് ഓരോരുത്തരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ദു:ഖങ്ങളില്‍ …

വീണ്ടും ബോംബ് ഭീഷണി: തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം; കർശന പരിശോധന

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. വിമാനത്താവള മാനേജറുടെ ഇമെയിൽ അക്കൗണ്ടിലേക്ക് ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കർശന ജാഗ്രത തുടരുകയാണ്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഉൾപ്പെടെ വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഹൈക്കോടതിയിലും വിവിധ ജില്ല കലക്ടറേറ്റുകളിലും …

അതിർത്തി അടച്ചതോടെ വിവാഹം ത്രിശങ്കുവിൽ: ഹൃദയം തകർന്ന് ഇന്ത്യക്കാരൻ വരനും പാക്കിസ്താനി വധുവും

ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ അട്ടാരി അതിർത്തി അടച്ചതോടെ അനിശ്ചിതത്തിലായി ഒരു ഇന്ത്യ-പാക് വിവാഹം. ജയ്പൂരിലെ ശൈത്താൻ സിങ്ങും പാക്കിസ്താനിൽ നിന്നുള്ള കേസർ ക്ന്വിറും തമ്മിലുള്ള വിവാഹമാണ് ത്രിശങ്കുവിലായത്. കഴിഞ്ഞ ബുധനാഴ്ച പാക്കിസ്താനിലെ അമർക്കോട്ടിലാണ് ഇരുവരുടെയും വിവാഹം നടത്താനിരുന്നത്. ഇതിനായി പാക്കിസ്താനിലേക്കു പോകാൻ ശൈത്താൻ സിങ്ങും വീട്ടുകാരും വീസയും സംഘടിപ്പിച്ചു. എന്നാൽ വിവാഹത്തിനായി പുറപ്പെട്ട വരനും സംഘവും അട്ടാരി അതിർത്തിയിൽ കുടുങ്ങി. ഒരു ദിവസത്തോളം കാത്തിരുന്നിട്ടും അതിർത്തി കടക്കാനായില്ല. മേയ് 12 വരെയാണ് ഇവരുടെ വീസയ്ക്കു കാലാവധിയുള്ളത്. …

സംസ്കാര ചടങ്ങുകളുടെ ചെലവ് ലാഭിക്കാൻ മകൻ പിതാവിന്റെ മൃതദേഹം രണ്ടു വർഷത്തോളം ഒളിപ്പിച്ചു

ടോക്യോ: ശവ സംസ്കാര ചടങ്ങുകളുടെ ചെലവ് ലാഭിക്കാൻ പിതാവിന്റെ മൃതദേഹം മകൻ രണ്ടു വർഷത്തോളം അലമാരയിൽ ഒളിപ്പിച്ചുവച്ചു . ടോക്യോയിൽ ചൈനീസ് റസ്റ്ററന്റ് നടത്തുന്ന നോബുഹിക്കോ സുസുക്കിയാണ് (56) കടുംകൈയ്ക്കു പിന്നിൽ. 2023 ജനുവരിയിൽ മരിച്ച പിതാവിന്റെ മൃതദേഹമാണ് ഇയാൾ ഹോട്ടലിലെ അലമാരയിൽ ഒളിപ്പിച്ചത്.ഇയാളുടെ ഹോട്ടൽ പതിവില്ലാതെ കഴിഞ്ഞ ദിവസങ്ങളിലായി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഹോട്ടലിലെത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അലമാരയിൽ നിന്ന് അപ്രതീക്ഷിതമായി മൃതദേഹം കണ്ടെത്തുകയായിരുന്നു.ഭീമമായ തുക ശവസംസ്കാര ചടങ്ങുകൾക്കു വേണ്ടി …

ഭാവി സുരക്ഷിതമാക്കുക:കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം

പി പി ചെറിയാൻ ഗാർലാൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂ ക്കേഷൻ സെന്റർ എന്നിവ സംയുക്തമായി നടത്തിയ സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി.ശനി രാവിലെ 10:30 മുതൽ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് ബ്രോഡ്‌വേ ഗാർലൻഡ്കോൺഫ്രൻസ് ഹാളിൽ നടന്ന ഫോറത്തിൽ അസോസിയേഷൻ .പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷ പ്രസംഗം നടത്തി.സെക്രട്ടറി മഞ്ജിത് കൈനിക്കര സ്വാഗതമാശംസിച്ചു ഭാവി സുരക്ഷിതമാക്കുക, ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈൽ ജെ. നട്ട്സനും രോഗ …

ഒക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവുകാരി മരിച്ച നിലയിൽ

-പി പി ചെറിയാൻ ഒക്ലഹോമ സിറ്റി: ഒക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ ശനിയാഴ്ച രാവിലെ 35 വയസ്സുള്ള ഒരു തടവുകാരിയെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 7:20 ഓടെ ഒരു ക്ഷേമ പരിശോധന നടത്തിയ ഒസിഡിസി ഉദ്യോഗസ്ഥൻ റേച്ചൽ നല്ലിയെ അവരുടെ സെല്ലിൽ ചലനമറ്റതായി കണ്ടെതുകയായിരുന്നു.ജയിലിലെ മെഡിക്കൽ സ്റ്റാഫും ഒക്ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരും ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും വിജയിച്ചില്ല. വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും നിയന്ത്രിത വസ്തു കൈവശം വച്ചതിനും മുൻ കുറ്റങ്ങൾക്ക് …

ട്രംപിന്റെ ആദ്യ 100 ദിവസത്തിൽ 121,000 ഫെഡറൽ ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്

-പി പി ചെറിയാൻ ന്യൂയോർക് :ട്രംപിന്റെ ആദ്യ 100 ദിവസം 30 ഏജൻസികളിൽനിന്നു കുറഞ്ഞത് 121,000 ഫെഡറൽ ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം കാലാവധി ആരംഭിച്ചതിന് ശേഷമുള്ള മൂന്ന് മാസത്തിനുള്ളിൽ . അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിച്ചവരെയോ സ്വമേധയാ വിട വാങ്ങിയവരെയോ കണക്കാക്കാത്ത ഒരു വലിയ സംഖ്യയാണിത്. വ്യാപകമായ പിരിച്ചുവിടലുകളുടെ ഫലം ഇതിനകം രാജ്യത്തുടനീളം ഒരു തരംഗമായി മാറിയിട്ടുണ്ട് .ഇതു വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം, പൊതു സുരക്ഷ എന്നിവയിൽ പൊതു ആവശ്യങ്ങൾ നിറവേറ്റാനുള്ള …

പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ഫിലദൽഫിയയിൽ പ്രാർത്ഥനാ സംഗമം

പി പി ചെറിയാൻ ഫിലദൽഫിയ : ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളിലെ വിശ്വാസ സമൂഹങ്ങൾക്കായി ഫിലദൽഫിയായിൽ പ്രാർത്ഥന സംഗമം സംഘടിപ്പിക്കുന്നു. എക്ലിഷ്യ യുണൈറ്റഡ് ഇന്റർനാഷനൽ എന്ന രാജ്യാന്തര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ ഏപ്രിൽ 27 ഞായറാഴ്ച അഞ്ചു മണിക്ക് ഫിലദൽഫിയ ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലിയിലാണ് പ്രാർത്ഥനാ സംഗമം നടക്കുന്നത് പരിപാടിയിൽ യു എസ് സെനറ്റർ ഡേവ് മക്കോർമിക് , യു എസ് കോൺഗ്രസ് അംഗം ഡാൻ മ്യുസെർ എന്നിവർ മുഖ്യാതിഥികളായിരിക്കും. പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ജോ പിക്കോസിയും …

അപകടത്തിൽപെട്ട കാറിൽ പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ചു ഭർത്താവ് സ്ഥലം വിട്ടു : അപകടം മനഃപൂർവമോയെന്ന് സംശയം, ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി: ഉപ്പുതറയിൽ അപകടത്തിൽപെട്ട കാറിൽ പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് സ്ഥലം വിട്ടു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആലടി സ്വദേശി സുരേഷും ഭാര്യയും സഞ്ചരിച്ചിരുന്ന കാറാണ് താഴ്ച്ചയിലേക്കു മറിഞ്ഞത്. പിന്നാലെ പരുക്കേറ്റ ഭാര്യയെ കാറിൽ ഉപേക്ഷിച്ചു ഇയാൾ സ്ഥലം വിടുകയായിരുന്നു. ഞായറാഴ്ച രാവിലെ സമീപവാസികളാണ് കാറിൽ കുടുങ്ങി കിടന്ന സ്ത്രീയെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സ്റ്റിയറിങ്ങിൽ കയറി പിടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് ഇയാളുടെ മൊഴി. …

ഭൂമി വിൽക്കാൻ തടസ്സം നിന്ന മാതാപിതാക്കളെ യുവാവ് ട്രാക്ടർ കയറ്റിക്കൊന്നു

വിജയനഗരം : ആന്ധ്രപ്രദേശിൽ സ്വത്ത് തർക്കത്തെ തുടർന്ന് യുവാവ് മാതാപിതാക്കളെ ട്രാക്ടർ കയറ്റി കൊന്നു. രാജശേഖർ എന്നയാളാണ് അച്ഛനായ അപ്പാള നായിഡുവിനെയും അമ്മ ജയമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയത്.ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കണമെന്ന ആവശ്യവുമായി രാജശേഖർ നിരന്തരം മാതാപിതാക്കളെ സമീപിച്ചിരുന്നു. വസ്തു വിറ്റു കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം തനിക്കു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഇതിനു തയാറായില്ല.കഴിഞ്ഞ ദിവസം സ്ഥലം വിൽപനയ്ക്കു അനുയോജ്യമാക്കാൻ മണ്ണുമാന്തിയന്ത്രവുമായി ഇയാൾ എത്തി. എന്നാൽ തടഞ്ഞ മാതാപിതാക്കൾ രാജശേഖറിനെ …

ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിറിനെ ചോദ്യം ചെയ്യാൻ എക്സൈസ്, ലഹരിയുമായി പിടിയിലായ സംവിധായകർക്കെതിരെ ഫെഫ്ക

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും അറസ്റ്റ് ചെയ്ത കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. സമീറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇവരടക്കം 3 പേർ പിടിയിലായത്. ഹാജരാകാൻ ആവശ്യപ്പെട്ട് സമീറിന് നോട്ടിസ് നൽകുമെന്ന് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു.തിരക്കഥാ രചനയ്ക്കും സിനിമ ചർച്ചകൾക്കുമായി എടുത്തിരുന്ന ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ നിന്നു ഇന്നു പുലർച്ചെയാണ് ഇവർ പിടിയിലായത്. ഇവിടെ വ്യാപകമായി ലഹരി ഉപയോഗം നടന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.അതിനിടെ …

കശ്മീരിൽ ഭീകരർ ചോരക്കളി തുടരുന്നു; സാമൂഹിക പ്രവർത്തകനെ വെടിവച്ചു കൊന്നു; 10 ഭീകരരുടെ വീടുകൾ സൈന്യം തകർത്തു; 60 ഭീകരർ സൈനിക കസ്റ്റഡിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ് വാരയിൽ സാമൂഹിക പ്രവർത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവച്ചു കൊന്നു. ഗുലാം റസൂൽ മഗരെ(45) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമം. വയറിലും ഇടത് കൈയ്യിലും വെടിയേറ്റ ഗുലാമിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്തു കൊണ്ട് ഭീകരർ ഗുലാമിനെ ആക്രമിച്ചുവെന്നത് വ്യക്തമല്ല.അതിനിടെ ഭീകരർക്കു എതിരായ സൈനിക നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 6 ദിവസത്തിനിടെ 10 ഭീകരരുടെ വീടുകൾ സുരക്ഷാസേന തകർത്തു. പാക്കിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയിബ, പഹൽഗാം …

30നു വിവാഹിതയാകേണ്ടിയിരുന്ന 21കാരിയെ ഉറക്കത്തിനിടയില്‍ കാണാതായെന്നു പരാതി

മഞ്ചേശ്വരം: 30നു വിവാഹിതയാകേണ്ടിയിരുന്ന 21കാരിയെ അര്‍ധരാത്രി കാണാതായെന്നു പിതാവ് മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു.കടമ്പാര്‍ മൊത്തണ കൃഷ്ണാര്‍പ്പണയിലെ ഭുജംഗ ആചാര്യയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു.25നു രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന മകള്‍ ആശ്രിതയെ 26നു പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിലാണ് കാണാതായതെന്നു പരാതിയില്‍ പറഞ്ഞു. ആശ്രിതയുടെ വിവാഹം ഏപ്രില്‍ 30നു നടക്കാനിരിക്കുകയായിരുന്നുവെന്നു പറയുന്നു.

ജില്ലാ ആശുപത്രി തടവുകാരുടെ സെല്ലില്‍ തമ്മിലടിക്കുകയായിരുന്ന തടവുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഗാര്‍ഡിനെ തള്ളിയിട്ടു; കേസ്

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ തടവുപുള്ളികളുടെ സെല്ലില്‍ തമ്മിലടിക്കുകയായിരുന്ന തടവുകാരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച സിപിഒയെ തമ്മിലടിച്ചവര്‍ സംഘം ചേര്‍ന്നു തള്ളിയിട്ടു. മാത്രമല്ല, സിപിഒയുടെ ഔദ്യോഗിക നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ തടവുകാരായ പനത്തടി ചാമുണ്ഡിക്കുന്നിലെ ശിവപുരം പ്രമോദ്, ഇതേ സ്ഥലവാസിയായ പ്രദീപ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.ജില്ലാ ആശുപത്രി പ്രിസന്‍ സെല്ലില്‍ ഗാര്‍ഡായിരുന്ന സി.പി.ഒ. ബന്തടുക്ക, മാനടുക്കം വീട്യാടികുന്നിലെ പ്രിയ വിലാസത്തിലെ ടി.കെ പ്രശാന്തിനെയാണ് തടവുകാര്‍ തള്ളിയിട്ടത്. സംഭവത്തില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് …