അര്‍ധരാത്രിയില്‍ റോഡിലേക്ക് പൊട്ടിവീണ മരം മുറിച്ച് നീക്കി യുവാക്കള്‍; പള്ളിക്കരയില്‍ ഒഴിവായത് വന്‍ ദുരന്തം
കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പള്ളിക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു മുന്‍ വശം റോഡിലേക്ക് പൊട്ടിവീണ മരം ഞൊടിയിടയില്‍ മുറിച്ചു മാറ്റി യുവാക്കള്‍ മാതൃകയായി. യുവാക്കളുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ അപകടം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പള്ളിക്കര പഞ്ചായത്തിലെ രക്ഷാപ്രവര്‍ത്തകരുടെ കൂട്ടായ്മ അംഗമായ റഹിം തൊട്ടിയാണ് റോഡിലേക്ക് മരം വീണു കിടക്കുന്നത് ആദ്യം കണ്ടത്. വിവരം ഉടന്‍ വാട്‌സ്ആപ് ഗ്രൂപ്പ് വഴി മറ്റു അംഗങ്ങളെ അറിയിച്ചു. സ്ഥലത്തേക്ക് …