ബദിയഡുക്ക മാലിന്യ മുക്ത പഞ്ചായത്തില്‍ വന്‍കിട ക്വാര്‍ട്ടേഴ്‌സിലെ മലിനജലം റോഡിലൊഴുക്കുന്നതായി പരാതി; വ്യാപക പ്രതിഷേധം
കാസര്‍കോട്: മാലിന്യ മുക്ത പഞ്ചായത്തിനുള്ള അവാര്‍ഡ് നേടിയ ബദിയടുക്ക പഞ്ചായത്ത് ഓഫീസിനടുത്തെ വന്‍കിട ക്വാര്‍ട്ടേഴ്‌സിലെ മലിന ജലം റോഡിലൊഴുക്കുന്നതായി പരാതി.മലിനജലത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള ഗന്ധമാണെന്ന് കെട്ടിട ഉടമ പറയുന്നു; പഞ്ചായത്ത് അധികൃതര്‍ അതു സമ്മതിക്കുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ബദിയഡുക്ക അപ്പര്‍ ബസാറിലെ 50വോളം കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ മലിനജലമാണ് ആഴ്ചയില്‍ രണ്ടു തവണ എന്ന ക്രമത്തില്‍ രാത്രി സമയത്ത് ചെര്‍ക്കള-കല്ലടുക്ക റോഡില്‍ പൈപ്പിലൂടെ ഒഴുക്കി വിടുന്നത്. വര്‍ഷങ്ങളായി ഇതു തുടരുകയാണ്. മാലിന്യങ്ങളും മാരക രോഗങ്ങളും …