അബ്ദുൽ അസീസ് മുസ്ലിയാർ അംഗടിമുഗര്‍ അന്തരിച്ചു

കുമ്പള : പ്രമുഖ ദീനീ പണ്ഡിതൻ മൊഗ്രാൽ മൈമൂൻ നഗറിൽ താമസിക്കുന്ന അംഗടിമുഗർ ഖാസി അസീസ് ഉസ്താദ് എന്ന പേരിൽ അറിയപ്പെടു ന്ന അബ്ദുൽ അസീസ് മുസ്ലിയാർ(90) അന്തരിച്ചു. പരേതനായ മൊഗ്രാൽ കോട്ട അബ്ദുൽഖാദർ മുസ്ലിയാരുടെ സഹോദരി ഭർത്താവാണ്. ഭാര്യ:സൈനബ. മക്കൾ :യൂനുസ്, അൻസാർ താജുദ്ദീൻ നൗഫൽ,നൗഷാദ്, സാഹിദ.നസീമ.മരുമക്കൾ:മുഹമ്മദ് മുസ്ലിയാർ മദനി, ഇബ്രാഹിം ഉദുമ, സാജിത തായലങ്ങാടി, അനീസ മൊഗ്രാൽ, ഷംഷാദ് പൈവളിഗെ, ഷംസീന ബായാർ. നസീബ.സഹോദരങ്ങൾ:എ പി ആദം മാസ്റ്റർ, ആസിയമ്മ, ആയിഷ കമ്പാർ. മയ്യത്ത് …

കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇരട്ട പൗരത്വം വഹിക്കുന്നുണ്ടെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഇന്ത്യയുടെയും ബ്രിട്ടന്റെയും പൗരത്വം രാഹുലിനുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി കർണാടകയിലെ ബിജെപി പ്രവർത്തകൻ വിഗ്നേഷ് ശിശിർ നൽകിയ ഹർജിയിന്മേലാണ് നടപടി. ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാരിനോടു ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ മറുപടി നൽകുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി പറയാനാകില്ലെന്നും …

പാകിസ്താനു മുട്ടൻ പണി കൊടുക്കാൻ ഇന്ത്യ: സാമ്പത്തിക സഹായം നിർത്തലാക്കണമെന്ന് എഡിബിയോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താനു ലഭിക്കുന്ന രാജ്യാന്തര സാമ്പത്തിക സഹായം നിർത്തലാക്കാൻ നടപടികളുമായി ഇന്ത്യ. പാക്കിസ്താനുള്ള സാമ്പത്തിക സഹായം നിർത്തിവയ്ക്കാൻ ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനോട് (എഡിബി) ഇന്ത്യ ആവശ്യപ്പെട്ടു. എഡിബി തലവൻ മസാറ്റോ കാണ്ഡെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണു ഈ ആവശ്യം ഉന്നയിച്ചത്.പാക്കിസ്താനുള്ള ധനസഹായം നിർത്തിവയ്ക്കാൻ ഇറ്റാലിയൻ ധനമന്ത്രിയുമായും ചില യൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളുമായും നിർമല സീതാരാമൻ സമാനമായ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്താനിലെ പൗരന്മാർക്കായി നൽകുന്ന പണം ഇന്ത്യക്കെതിരായ ഭീകര …

കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇരട്ട പൗരത്വം വഹിക്കുന്നുണ്ടെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഇന്ത്യയുടെയും ബ്രിട്ടന്റെയും പൗരത്വം രാഹുലിനുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി കർണാടകയിലെ ബിജെപി പ്രവർത്തകൻ വിഗ്നേഷ് ശിശിർ നൽകിയ ഹർജിയിന്മേലാണ് നടപടി. ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാരിനോടു ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ മറുപടി നൽകുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി പറയാനാകില്ലെന്നും …

ഇന്ത്യാ വിരുദ്ധ നീക്കം തുടര്‍ന്നാല്‍ പാക്കിസ്ഥാനെ ഭൂമുഖത്ത് നിന്നു തൂത്തുകളയും: അനുരാഗ് ഠാക്കൂര്‍

ഹമിര്‍പുര്‍ (ഹിമാലയ): ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നാല്‍ പാക്കിസ്ഥാനെ ഭൂമുഖത്തു നിന്നു തൂത്തുകളയുമെന്നു മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂര്‍ മുന്നറിയിച്ചു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിംലയില്‍ നിയമപരമായും നിയമവിരുദ്ധമായും തങ്ങുന്ന പാക്കിസ്ഥാനികളെ ഉടന്‍ കണ്ടുപിടിക്കണമെന്നും അവരെ രാജ്യത്തു നിന്നു പുറത്താക്കണമെന്നും ബിജെപി നേതാക്കന്മാര്‍ തിങ്കളാഴ്ച സിംല ഡെപ്യൂട്ടി കമ്മീഷണറോടു നിവേദനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ലോവര്‍ ബസാര്‍ ഏരിയയില്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധ മാര്‍ച്ചും …

അമേരിക്കയില്‍ നിയമപാലന ഓഫീസര്‍ ചമഞ്ഞു തട്ടിപ്പിനു ശ്രമിച്ച 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിയമപാലന ഉദ്യോഗസ്ഥന്‍ ചമഞ്ഞു നോര്‍ത്ത് കരോലീയിലെ 78കാരിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തു.ഓഹിയോ സിന്‍സിനാറ്റിയില്‍ താമസക്കാരനായ കിഷന്‍ കുമാര്‍ സിംഗ് എന്നയാളെയാണ് ആള്‍മാറാട്ടത്തിനും തട്ടിപ്പിനും അറസ്റ്റ് ചെയ്തത്. 2024 വരെയാണ് ഇയാള്‍ക്കു പഠനാവശ്യത്തിനുള്ള വിസ നല്‍കിയിരുന്നത്.ഗില്‍ഫോര്‍ഡ് കണ്‍ട്രി ഷെരീഫ് ഓഫീസ് ഡെപ്യൂട്ടികള്‍ കൊള്ള ശ്രമത്തിനിരയായ 78കാരിയോടു വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുകയാണ്.

ഉദുമ ഗ്രീന്‍വുഡ് കോളേജിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയേക്കുമെന്നു സൂചന

കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ ഉദുമ പാലക്കുന്നിലെ ഗ്രീന്‍വുഡ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയേക്കുമെന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സൂചിപ്പിച്ചു.യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തിന്റെ തുടര്‍ച്ചയാണിത്. കോളേജ് പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാ ജോലികളില്‍ നിന്ന് ഒഴിവാക്കും. ചോദ്യപേപ്പര്‍ ചോര്‍ത്തിയ രണ്ടു പരീക്ഷകളും റദ്ദാക്കുന്നതാണ്. സംഭവത്തില്‍ കോളേജില്‍ നിന്ന് രണ്ടു ലക്ഷം രൂപ പിഴയീടാക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചു.ഗ്രീന്‍വുഡ് കോളേജ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ സമിതി യൂണിവേഴ്‌സിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആശങ്കയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക.ആശുപത്രിയുടെ ആറാം നിലയിലുള്ള അത്യാഹിത വിഭാഗത്തിലാണ് പുക പ്രകടമായത്. അടുത്തിടെ ഇവിടെയുണ്ടായ പുകയും പൊട്ടിത്തെറിയുമുണ്ടാക്കിയ ഭീതി നിലനില്‍ക്കെയാണ് വീണ്ടും പുക ഉയര്‍ന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തുന്നതിനിടയിലാണ് വീണ്ടും പുക പ്രകടമായത്.പുക ഉയര്‍ന്നതിനെ തുടര്‍ന്നു രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതേ നിലയിലാണ്.

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ സര്‍വ്വശക്തിയും നൂക്ലിയര്‍ ആയുധങ്ങളുമുപയോഗിക്കുമെന്ന് പാക്കിസ്ഥാന്റെ റഷ്യന്‍ അംബാസിഡര്‍

മോസ്‌കോ: പാക്കിസ്ഥാനെ ആക്രമിക്കുകയോ, പാക്കിസ്ഥാന്റെ പരമപ്രധാന നീരൊഴുക്കു തടസ്സപ്പെടുത്തുകയോ ചെയ്താല്‍ സര്‍വ്വശക്തിയുമുപയോഗിച്ചു പ്രതികരിക്കുമെന്നു റഷ്യയിലെ പാക്കിസ്ഥാന്‍ അംബാസിഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. ഇതില്‍ നൂക്ലിയര്‍ ആയുധങ്ങളുമുണ്ടാവുമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കവെയാണ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ്സിനോട് ജമാലി ഇക്കാര്യം വെളിപ്പെടുത്തിയത്.ഞായറാഴ്ചയാണ് ടാസ് ജമാലിയുമായി അഭിമുഖം നടത്തിയത്. ഏതു തരത്തിലുള്ള കടന്നാക്രമണത്തെയും നേരിടാനുള്ള തയ്യാറെടുപ്പു പാക്കിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ സൈന്യത്തിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിക്കും. അതിനു പുറമെ …

വഖഫ് ഭേദഗതി നിയമം: വിചാരണ അടുത്ത സുപ്രിം കോടതി ജഡ്ജി അധികാരമേറ്റ ശേഷം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു കൊണ്ടു സമര്‍പ്പിച്ചിട്ടുള്ള പരാതികള്‍ അടുത്തു ചുമതലയേല്‍ക്കാനിരിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് മേയ് 15നു കേള്‍ക്കുമെന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.പരാതികള്‍ കേള്‍ക്കാന്‍ നിലവിലെ ചീഫ് ജഡ്ജി സഞ്ജീവഖന്നയും ജഡ്ജിമാരായ സഞ്ജയ്കുമാര്‍, കെ.പി വിശ്വനാഥന്‍ എന്നിവരും എത്തിയിരുന്നു. പരാതികളില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടേക്കാമെന്നു കോടതി പറഞ്ഞു.നിലവിലെ സുപ്രിം കോടതി ചീഫ് ജഡ്ജി സഞ്ജീവ് ഖന്ന മേയ് 13നു തല്‍സ്ഥാനത്തു നിന്നു …

തന്തൂരിറൊട്ടിയെ ചൊല്ലി തര്‍ക്കം; കല്യാണപ്പന്തലില്‍ രണ്ടു പേര്‍ അടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശ്: വിവാഹ വീട്ടില്‍ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ വാക്കേറ്റം രണ്ടു പേരുടെ കൊലപാതകത്തില്‍ കലാശിച്ചു. രവികുമാര്‍ എന്ന കല്ലു (18), ആഷിഷ് കുമാര്‍ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.ബാലഭദ്രപൂര്‍ ഗ്രാമത്തിലെ രാംജീവന്‍ വര്‍മ്മയെന്നയാളുടെ കല്യാണം പട്ടണത്തിലെ ഓഡിറ്റോറിയത്തിലാണ് നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് കല്യാണത്തില്‍ പങ്കെടുത്തത്. കല്യാണത്തിനു ശേഷം ഭക്ഷണശാലയിയിലേക്ക് പോയ രവികുമാറും ആശിഷ് കുമാറും തമ്മില്‍ തന്തൂരി റൊട്ടിയെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. സ്ഥലത്തുണ്ടായിരുന്നവര്‍ ഇത് വലിയ കാര്യമാക്കിയില്ലെങ്കിലും വാക്കേറ്റം മൂര്‍ച്ഛിക്കുകയും പരസ്പരം …

പണയസ്വര്‍ണ്ണം എടുത്തുമാറ്റി പകരം മുക്കുപണ്ടങ്ങള്‍ വച്ചു; ഒരാള്‍ കസ്റ്റഡിയില്‍, സംഭവം സിപിഎം സിയന്ത്രണത്തിലുള്ള ബാങ്കില്‍, ഭാര്യയുടെ സ്വര്‍ണ്ണവും സമാനരീതിയില്‍ തട്ടിയെടുത്ത പ്രാദേശിക നേതാവ് ഒളിവില്‍

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കുട്ടുപ്പുഴ, ആനപ്പന്തി സഹകരണ ബാങ്കില്‍ വന്‍ മുക്കുപണ്ട തട്ടിപ്പ്. കുട്ടുപ്പുഴ, കച്ചേരിക്കടവ് സ്വദേശി സുനീഷ് തോമസി(28)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ സൂത്രധാരനായ ബാങ്ക് കാഷ്യറും പ്രാദേശിക-സിപിഎം നേതാവുമായ സുധീര്‍ തോമസ് ഒളിവില്‍ പോയി.ആനപ്പന്തി സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് 60 ലക്ഷം രൂപയുടെ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണയം വച്ച സ്വര്‍ണ്ണം എടുത്തുമാറ്റി പകരം മുക്കുപണ്ടം വച്ചാണ് തട്ടിപ്പ് നടത്തിയത്. പണയ ഉരുപ്പടികള്‍ തിരികെയെടുത്ത പ്രവാസിയായ ഇടപാടുകാരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പണയ സ്വര്‍ണ്ണത്തിനു …

പ്രായത്തെ വെല്ലുന്ന അറിവ്; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി പെരിയയിലെ ആര്യന്‍ അക്ഷയ്

കാസര്‍കോട്: 11 നിറങ്ങള്‍, 13 രൂപങ്ങള്‍, 18 പച്ചക്കറികളുടെ പേരുകള്‍ എന്നുവേണ്ട ചോദിക്കുന്ന ഏതു ചോദ്യത്തിനും കൃത്യമായ മറുപടി പറയുന്ന രണ്ടു വയസ്സും പത്തുമാസം പ്രായമുള്ള കുട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. പെരിയ, കാവുങ്കാല്‍ വീട്ടില്‍ അക്ഷയ് കെ. നായരുടെയും അനുപമയുടെയും മകനും കാവുങ്കാല്‍ കുഞ്ഞിരാമന്‍ നായരുടെ കൊച്ചു മകനുമായ ആര്യന്‍ അക്ഷയ് ആണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 21 പഴങ്ങള്‍, ശരീരത്തിലെ എട്ടു ഭാഗങ്ങള്‍, എട്ടു ഗ്രഹങ്ങള്‍, 12 മാസങ്ങള്‍, …

ലഹരിവിമുക്ത കേന്ദ്രത്തില്‍ നിന്നും തിരിച്ചെത്തി വീണ്ടും മദ്യപാനം;മദ്യപാനം നിര്‍ത്താന്‍ ഉപദേശിച്ച ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊന്നു

ബംഗ്ളൂരു: മദ്യപാനശീലം ഒഴിവാക്കാന്‍ ഉപദേശിച്ച ഭാര്യയെ ഭര്‍ത്താവ് ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു കൊന്നു. ബംഗ്ളൂരു, തലാഘട്ടപ്പൂര്‍, കലലേഔട്ടില്‍ താമസക്കാരിയായ ഭാഗ്യ (42)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ശ്രീറാമി(48)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഭാര്യയുമായി വഴക്കുണ്ടായതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇതിനിടയില്‍ മദ്യപാനശീലം ഒഴിവാക്കണമെന്ന് ഭാര്യ ശ്രീറാമിനോട് ഉപദേശിച്ചു. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഇരുമ്പു വടിയെടുത്ത് ഭാഗ്യയുടെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് മകന്‍ ഭരത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മദ്യപാന ശീലം ഒഴിവാക്കുന്നതിനായി ശ്രീരാമിനെ മകന്‍ …

ബൈക്കിലെത്തി യുവതിയുടെ പൃഷ്ടത്തില്‍ അടിച്ചു രക്ഷപ്പെട്ട എംബിഎക്കാരന്‍ അറസ്റ്റില്‍; കുടുക്കിയത് ടീഷര്‍ട്ട്

മംഗ്‌ളൂരു: റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്ന യുവതിയുടെ പൃഷ്ടഭാഗത്ത് കൈ കൊണ്ട് അടിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെട്ട വിരുതന്‍ അറസ്റ്റില്‍. എംബിഎ ബിരുദധാരിയായ ദേവരബീസനഹള്ളി സ്വദേശിയായ ശ്രീകാന്തി(22)നെയാണ് മാറത്തഹള്ളി പൊലീസ് അറസ്റ്റു ചെയ്തത്.ഏപ്രില്‍ 30ന് രാത്രി 11.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ദേവരബീസനഹള്ളി ഇക്കോ വേള്‍ഡിന്റെ പ്രധാന ഗേറ്റിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു 26കാരിയായ യുവതി. ഇതിനിടയില്‍ പിന്‍ഭാഗത്തു നിന്നു ബൈക്കിലെത്തിയ ശ്രീകാന്ത് കൈകൊണ്ട് പൃഷ്ടത്തില്‍ അടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. യൂടേണ്‍ എടുത്ത് തിരിച്ചെത്തിയ ശ്രീകാന്ത് …

ലഹരിക്കെതിരെ കായികലഹരി; കായികവകുപ്പ് ലഹരിവിരുദ്ധ കാമ്പയിന്‍ കിക്ക് ഡ്രഗ്‌സ് മന്ത്രി വി. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ലഹരിക്കെതിരെ സംസ്ഥാന കായിക വകുപ്പ് കിക്ക് ഡ്രഗ്‌സ് കാമ്പയിന്‍ ആരംഭിച്ചു.സംസ്ഥാന തലത്തില്‍ കായികതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു നടക്കുന്ന കാമ്പയിന്‍ ലഹരിവിരുദ്ധ സന്ദേശം സംസ്ഥാനതലത്തില്‍ പ്രചരിപ്പിക്കും. രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നടന്ന ചടങ്ങില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുല്‍ റഹ്‌മാന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, സി.എച്ച് കുഞ്ഞമ്പു, ജില്ലാ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ പി. വിഷ്ണുരാജ്, …

നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മുന്‍ റീജ്യണല്‍ മാനേജര്‍ കമലാക്ഷ കല്ലുഗദ്ദെ അന്തരിച്ചു

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് മുന്‍ റീജ്യണല്‍ മാനേജര്‍ കാസര്‍കോട്, അണങ്കൂരിലെ കമലാക്ഷ കല്ലുഗദ്ദെ (72) ഹൃദയാഘാതം മൂലം മരിച്ചു.വീട്ടില്‍ വിശ്രമിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാമരാജ്യ ക്ഷത്രീയ സേവാ സംഘം ജില്ലാ പ്രസിഡണ്ടാണ് കമലാക്ഷ കല്ലുഗദ്ദെ.ഭാര്യ: സുഗന്ധി. മക്കള്‍: ചന്ദ്രശേഖരന്‍, രാജലക്ഷ്മി. മരുമക്കള്‍: ഗജേന്ദ്ര, വര്‍ഷ.

മീന്‍ കുട്ടയില്‍ കഞ്ചാവ്; മത്സ്യവില്‍പ്പനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: മത്സ്യവില്‍പ്പനയുടെ മറവില്‍ കഞ്ചാവു വില്‍ക്കുകയായിരുന്ന ആളെ അറസ്റ്റു ചെയ്തു.പടന്ന മൂസ ഹാജി മുക്കിലെ മത്സ്യവില്‍പ്പനക്കാരനായ പടന്ന, വടക്കേപ്പുറം, നൂര്‍ മന്‍സിലിലെ മൊയ്തീ(55)നെയാണ് ചന്തേര പൊലീസ് 70 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തത്.നേരത്തെയും കഞ്ചാവുമായി മൊയ്തീന്‍ അറസ്റ്റിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചന്തേര എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നാലു പ്ലാസ്റ്റിക് കവറുകളിലാക്കി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് മീന്‍ കുട്ടയില്‍ …