പാകിസ്ഥാന്‍ അനുനയത്തിന്?; ഇന്ത്യ ആക്രമണം നിര്‍ത്തിയാല്‍ തങ്ങള്‍ സൈനിക നടപടി അവസാനിപ്പിക്കാമെന്ന് പാക് ഉപപ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യ അക്രമിക്കില്ലെങ്കില്‍ തങ്ങള്‍ സൈനിക നടപടി അവസാനിപ്പിക്കാമെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധര്‍ പ്രസ്താവിച്ചു. പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. മാറ്റു മാര്‍ഗമില്ലാത്തതിനാലാണ് പാക്കിസ്താന്റെ പ്രതികരണമെന്നു വിലയിരുത്തപ്പെടുന്നു. അതേ സമയം അക്രമത്തിനു കാരണക്കാര്‍ തങ്ങളല്ലെന്നു ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായും സംശയമുണ്ട്.
ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അതിനിടെ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പേര്‍ മരിച്ചതായി പാക്കിസ്താന്‍ ആരോപിച്ചു. പാക് അധീന കശ്മീരിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിടാന്‍ പാക്കിസ്താനു കഴിഞ്ഞിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page