ശുചിത്വം മഹത്വം: ഇഴജന്തുക്കള്‍ക്കു വിഹരിക്കാന്‍ ടൗണ്‍ ഹാളിനു മുന്നില്‍ മാലിന്യ കൂമ്പാരം

നീലേശ്വരം: ആനച്ചാല്‍ ടൗണ്‍ ഹാളിന് മുന്നിലെ മാലിന്യ കൂമ്പാരത്തില്‍ ഇഴജന്തുക്കള്‍ വിഹരിക്കുന്നു. ടൗണ്‍ ഹാള്‍ നിര്‍മ്മാണം അവശേഷിപ്പിച്ച മാലിന്യവും കോട്ടപ്പുറം റോഡ് സൈഡിലെ അവശിഷ്ടങ്ങളും ടൗണ്‍ ഹാളിന് മുന്നിലാണ് കൂട്ടിയിട്ടുള്ളത്. മാലിന്യത്തിന്റെ സമീപത്തു കൂടിയാണ് ഉച്ചൂളികുതിര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള റോഡ് കടന്ന് പോകുന്നത്. ടൗണ്‍ ഹാളിന് കിഴക്ക് ഭാഗത്തായി നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നു. ഇവര്‍ മുഴുവനും നടന്നു പോകുന്നത് ഇതുവഴിയാണ്.
രാത്രി സമയങ്ങളില്‍ മാലിന്യത്തില്‍ നിന്നും പാമ്പും കീരിയും, പഴുതാരയും ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കള്‍ ഇഴഞ്ഞു നീങ്ങുന്നത് പതിവു കാഴ്ച്ചയാണ്. ഭയത്തോടെയാണ് ഇതുവഴി കാല്‍ നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്. രാത്രിയും പുലര്‍ച്ചെയും നിരവധി കുട്ടികള്‍ മദ്രസയിലേക്കും പള്ളിയിലേക്കും മറ്റും ഇതിലൂടെ നടന്ന് പോകുന്നുണ്ട്. ഇവിടെയുള്ള മാലിന്യം ഒഴിവാക്കി മണ്ണിട്ട് നികത്തി ഉയര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
അവര്‍ ഇക്കാര്യം വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വാഗ്ദാനമല്ലാതെ നടപടിയൊന്നുമുണ്ടാവുന്നില്ലെന്നു നാട്ടുകാര്‍ പരിഹസിച്ചു. മാലിന്യം നീക്കി മണ്ണിട്ട് ഉയര്‍ത്തിയാല്‍ ടൗണ്‍ ഹാളില്‍ പരിപാടികള്‍ക്കു വരുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാവും. നിലവില്‍ ടൗണ്‍ ഹാള്‍ പരിസരത്ത് വാഹനം പാര്‍ക്കിംഗ് സൗകര്യമില്ലെന്നു പരാതിയുണ്ട്. ഇവിടം ഇന്റര്‍ ലോക്ക് ചെയ്യണമെന്നും ആവശ്യമുണ്ട്. ഉദ്ഘാടന സമയത്ത് ഇന്റര്‍ ലോക്ക് ചെയ്യുമെന്ന് നഗരസഭ പറഞ്ഞിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞതോടെ പറഞ്ഞതു മറന്നു. അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞു. നടപടി ഇതുവരെ ആയിട്ടില്ല. ഓരോ മാസവും നിരവധി പരിപാടികള്‍ ടൗണ്‍ ഹാളില്‍ നടക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്തും അധികൃതരും മുഖം തിരിച്ചു; മൂന്നു വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ഇളകി വീണു യാത്രക്കാര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പൊളിച്ചു മാറ്റിയ വെയ്റ്റിംഗ് ഷെഡ്ഡിനു പകരം ഷെഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍

You cannot copy content of this page