ഇന്ത്യാ-പാക് സംഘര്‍ഷം; ബേക്കല്‍ കോട്ടയ്ക്കും സുരക്ഷ വര്‍ധിപ്പിച്ചു; സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

കാസര്‍കോട്: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയകളിലെ ഓരോ ചലനങ്ങളും ശക്തമായി നിരീക്ഷിച്ച് അധികൃതര്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യ വിരുദ്ധമായ ഏതെങ്കിലും പോസ്റ്റുകളോ അഭിപ്രായങ്ങളോ പ്രചരിക്കുന്നുണ്ടോ എന്നറിയാനാണ് നിരീക്ഷണം ശക്തമാക്കിയത്. നേരത്തെ സമാനമായ രീതിയിലുള്ള പോസ്റ്റുകളിട്ട് കേസില്‍ കുടുങ്ങിയവരും നിരീക്ഷണത്തിലാണ്. വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കൊപ്പം സൈബര്‍ സെല്ലും സജീവമായി രംഗത്തുണ്ട്.
ഇതിനിടയില്‍ എച്ച്എഎല്‍, സിപിസിആര്‍ഐ, ദൂരദര്‍ശന്‍ കേന്ദ്രം എന്നീ കേന്ദ്ര സ്ഥാപനങ്ങള്‍ക്കു പുറമെ കേരളത്തിലെ ഏറ്റവും വലിയ കോട്ടയും ലോക പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവുമായ ബേക്കല്‍ കോട്ടയ്ക്കുള്ള സുരക്ഷയും വര്‍ധിപ്പിച്ചു. കടല്‍തീരവും തീരക്കടലും കോസ്റ്റല്‍ പൊലീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നിരീക്ഷണത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page