കാസര്‍കോട്: വിവാഹം കഴിഞ്ഞ നാള്‍ തൊട്ട് കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി. വലിയപറമ്പ്, മാവിലാകടപ്പുറം, കോട്ടയില്‍ ഹൗസിലെ കെ.സി രുക്‌സാന (24)യുടെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ഭര്‍ത്താവ് മലപ്പുറം, കുറ്റിപ്പുറം സ്വദേശി തൗഫീഖ്, ഇയാളുടെ മാതാപിതാക്കള്‍ തുടങ്ങി ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2020 നവംബര്‍ 21നാണ് രുക്‌സാനയും തൗഫീഖും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. അന്നു മുതല്‍ കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നു രുക്‌സാന നല്‍കിയ പരാതിയില്‍ പറഞ്ഞു.
