യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മംഗ്‌ളൂരു: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിയാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാടിയിലെ ശരത്ത് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അമ്മാവന്റെ വീട്ടിലേക്ക് പോയതായിരുന്നു ശരത്. അവിടെ വച്ച് കുടുംബപ്രശ്‌നത്തെ ചൊല്ലി വാക്കേറ്റവും വഴക്കും ഉണ്ടായതായി പറയുന്നു. പിന്നീട് ശരത്തിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. തലയില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ദേര്‍ളക്കട്ട ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page