ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി, 12.087 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി, പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: എക്‌സൈസ് സംഘം കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നു പിടികൂടി. കാറില്‍ നിന്നു 12.087 ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഉപ്പള, ഷിറിയയിലാണ് സംഭവം. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡും കുമ്പള എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ഷിറിയയില്‍ സംയുക്ത പരിശോധന നടത്തുന്നതിനിടയിലാണ് ചാര നിറത്തിലുള്ള ആള്‍ട്ടോ കാര്‍ എത്തിയത്. എക്‌സൈസ് സംഘം കൈ കാണിച്ചുവെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്തുടര്‍ന്നപ്പോള്‍ ഒളയം റോഡിലൂടെ ഓടിയ കാര്‍ മുട്ടം കുന്നില്‍, ഫാറൂഖ് ജുമാമസ്ജിദിനു സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തി. കാറിനകത്തുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുബണൂര്‍, ബൈതലയിലെ അബ്ദുല്‍ ലത്തീഫ് എന്നയാള്‍ക്കെതിരെ കേസെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെയും കേസുള്ളതായി കൂട്ടിച്ചേര്‍ത്തു.
എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി. പ്രമോദ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മനാഫ്, നൗഷാദ്, സിഇഒമാരായ ടി.വി അതുല്‍, വി. ജിതിന്‍, എം. ധനേഷ്, ഡ്രൈവര്‍മാരായ പി. സജീഷ്, പി. പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page