ഓണ്‍ലൈനില്‍ എക്‌സ്‌ബോക്‌സസ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തു; എത്തിയ പാര്‍സല്‍ തുറന്നപ്പോള്‍ ദമ്പതികള്‍ ഒന്നു ഞെട്ടി; പെട്ടിക്കുള്ളില്‍ ‘മൂര്‍ഖന്‍ പാമ്പ്!’
ആമസോണ്‍ ഷോപ്പിങ് സൈറ്റില്‍ നിന്ന് എക്‌സ്‌ബോക്‌സസ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ക്ക് ലഭിച്ചത് മൂര്‍ഖന്‍ പാമ്പ്. ബംഗളുരു സര്‍ജാപൂര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് പാമ്പ് അടങ്ങിയ പാര്‍സലെത്തിയത്. ഡെലിവറി പാര്‍ട്ണര്‍ ദമ്പതികള്‍ക്ക് നേരിട്ടാണ് ബോക്‌സ് കൈമാറിയത്. പാര്‍സല്‍ തുറന്നപ്പോള്‍ പാമ്പ് പുറത്തേക്കു വരികയായിരുന്നു. അപ്പോള്‍ തന്നെ പാക്കേജിംഗ് ടേപ്പ് ഉപയോഗിച്ച് പാമ്പിനെ കവറില്‍ ഒട്ടിച്ചു. ഇതിന്റെ ദൃശ്യം ദമ്പതികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളുള്ളതായും ഇവര്‍ അറിയിച്ചു. പാമ്പിനെ പിന്നീട് പിടികൂടി സുരക്ഷിതമായി കാട്ടില്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട് …