കേരളത്തില്‍ വീണ്ടും നിപ; മലപ്പുറത്തെ സ്ത്രീ കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍

കോഴിക്കോട്: കേരളത്തില്‍ വീണ്ടും ‘നിപ’ പനി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, വളാഞ്ചേരി സ്വദേശിനിയായ 42 കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ചുമയും കാരണമാണ് സ്ത്രീയും വീട്ടിലെ മറ്റൊരു അംഗവും ആശുപത്രിയില്‍ എത്തിയത്. നിപ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു. കേരളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലെ ഫലം പോസിറ്റീവായി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെ വളര്‍ത്തു കോഴികള്‍ ചത്തിരുന്നു. അവയില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നു സംശയിക്കുന്നു.

പാക്കിസ്ഥാനു പിന്തുണയുമായി അല്‍ഖ്വയ്ദ; ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍ഖ്വയ്ദ പാക്കിസ്ഥാനു പിന്തുണ പ്രഖ്യാപിച്ചു.ഇതു സംബന്ധിച്ച് അല്‍ഖ്വയ്ദ പുറപ്പെടുവിച്ച പരസ്യ പ്രസ്താവനയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നാണിത്. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രസ്താവനയില്‍ അല്‍ഖ്വയ്ദ അപലപിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യ വലിയ കടന്നാക്രമണം നടത്തിയെന്നും അതിനു തിരിച്ചടി നല്‍കണമെന്നുമാണ് അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ കോണ്ടിനന്റ് എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പാക്കിസ്ഥാന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന പേരിലാണ് പ്രസ്താവന. ഇന്ത്യക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും പ്രസ്താവന പറയുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനെ …

ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ടവരില്‍ ജയ്‌ഷെ മുഹമ്മദ് സുപ്രീം കമാന്റര്‍ അബ്ദുല്‍ റൗഫ് അസറും; മരണം നൂറിലേറെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഒന്‍പതു ഭീകര പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ അബ്ദുല്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഖാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസിലെ മുഖ്യ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് സുപ്രിം കമാന്ററുമാണ് അബ്ദുല്‍ റൗഫ് അസര്‍. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് ഇയാള്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തലയ്ക്ക് വിലയിട്ടിട്ടുള്ള കൊടും ഭീകരനാണ് അസര്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും …

കുറ്റിക്കോല്‍ മൃഗാശുപത്രിക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് അനുവദിച്ചു: സി.എച്ച്.കുഞ്ഞമ്പു

കാസര്‍കോട്: സംസ്ഥാനത്തു 47 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിച്ചതില്‍ ഒന്ന് ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍ മൃഗാശുപത്രിക്ക് ലഭിച്ചുവെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു.മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം ഒരു കേന്ദ്രീകൃത കോള്‍ സെന്റര്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃഗാശുപത്രികളുടെ, പ്രവൃത്തി സമയത്തിനു ശേഷം വളര്‍ത്തു മൃഗങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായാല്‍ കര്‍ഷകന് 1962 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതും, പ്രസ്തുത സെന്റര്‍ വഴി മൃഗചികില്‍സയ്ക്ക് വാഹനവും ഡോക്ടറും കര്‍ഷകന്റെ വീട്ടുപടിക്കല്‍ എത്തുന്നതുമാണ്. മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തന സമയം …

പ്രവാസികള്‍ക്കു ആരോഗ്യജാഗ്രത അനിവാര്യം; ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണം: കെ.എം.സി.സി

ദുബായ്: ആരോഗ്യ രംഗത്ത് പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നു ദുബായ് കെ.എം.സി.സി കാസര്‍കോടു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് ആരോഗ്യപരമായ ജാഗ്രത കൂടിയേ തീരുവെന്നു കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ലീഡേഴ്സ് മീറ്റ് എടുത്തുകാട്ടി.പ്രവാസികളില്‍ മാനസിക സമ്മര്‍ദ്ദം പതിവായി കാണുന്നു.സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, സുഖപ്രദമായ ഉറക്കം, വിശ്രമം, ആത്മസംയമനം, സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം എന്നിവ മാനസികാരോഗ്യത്തിന് നിര്‍ണായക ഘടകമാണെന്നും മീറ്റ് ചൂണ്ടിക്കാട്ടി. മനുഷ്യസേവനം എന്ന മഹാ ദൗത്യത്തിലൂടെ പ്രവാസികള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ …

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷം; അതിര്‍ത്തികള്‍ അടച്ചു, അതീവ ജാഗ്രത, പൊലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി, വിമാനത്താവളങ്ങള്‍ അടച്ചിട്ടു, സര്‍വ്വീസുകള്‍ റദ്ദാക്കി, സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാരിനു പൂര്‍ണ്ണ പിന്തുണ

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷം. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഏതു സമയത്തും ആക്രമണം ഉണ്ടായേക്കാമെന്ന സൂചനകളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാജസ്ഥാന്‍, പഞ്ചാബ് അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ശനിയാഴ്ച പുലര്‍ച്ചെ വരെ റദ്ദാക്കി. ഇരു സംസ്ഥാനങ്ങളിലും അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. മേഖലയില്‍ പൊതു സമ്മേളനങ്ങള്‍ നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടി. അതിര്‍ത്തിയില്‍ സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ വെടിവയ്ക്കാന്‍ സുരക്ഷാ സേനയ്ക്കു അനുമതി …

ലാഹോറിനു പിന്നാലെ കറാച്ചി ഉള്‍പ്പെടെ ഏഴു നഗരങ്ങളിലും സ്‌ഫോടനം; ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാന്‍; നിഷേധിച്ച് ഇന്ത്യ

കറാച്ചി: ലാഹോറിനു പിന്നാലെ കറാച്ചി ഉള്‍പ്പെടെ ഏഴു നഗരങ്ങളില്‍ കൂടി വന്‍ സ്‌ഫോടനം. പാക് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലാണ് ആക്രമണം നടത്തിയതെന്നു പാക്കിസ്ഥാന്‍ ആരോപിച്ചു. 12 ഡ്രോണുകള്‍ വെടിവച്ചിട്ടതായും ആക്രമണത്തില്‍ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്രായേല്‍ നിര്‍മ്മിത ഹാരോപ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും …

യുഎസ് സെനറ്റിലേക്ക് മത്സരിക്കുമെന്ന് രാജ കൃഷ്ണമൂർത്തി:സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

-പി പി ചെറിയാൻ ഷോംബര്‍ഗ്, ഇല്ലിനോയിസ്:യുഎസ് കോണ്‍ഗ്രസ്സുകാരനായ രാജ കൃഷ്ണമൂർത്തി മെയ് 7 ന് യുഎസ് സെനറ്റ് തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു, വിരമിക്കുന്ന സെനറ്റര്‍ ഡിക്ക് ഡര്‍ബിന്റെ പിന്‍ഗാമിയായാണ് മത്സരം. കൃഷ്ണമൂർത്തി മെയ് 9 ന് ഇല്ലിനോയിസിലുടനീളം മൂന്ന് റൗണ്ട് പര്യടനത്തോടെ പ്രചാരണം ആരംഭിക്കും. തന്നെ യുഎസ് സെനറ്റിലേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ച സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കമ്മ്യൂണിറ്റി നേതാക്കളിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിൽ താ ൻ വളരെയധികം വിനീതനാണെന്ന് ആദ്യ കാല കുടിയേറ്റക്കാരനും പിയോറിയ പബ്ലിക് …

കാമുകിയെ കൊലപ്പെടുത്തിയ മുൻ എൻ‌ എഫ്‌എൽ കളിക്കാരന് 30 വർഷം തടവ്

-പി പി ചെറിയാൻ മോണ്ട്‌ഗോമറി കൗണ്ടി(ടെക്സസ്):2021-ൽ തന്റെ 29 വയസ്സുള്ള കാമുകി ടെയ്‌ലർ പൊമാസ്‌കിയെ കൊലപ്പെടുത്തിയ കേസിൽ മുൻ എൻ‌എഫ്‌എൽ കളിക്കാരൻ കെവിൻ വെയർ ജൂനിയർ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് കോടതി 30 വർഷം തടവ് ശിക്ഷിച്ചൂ. കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയതിനും മൃതദേഹം കത്തിച്ചതിനും അയാൾ ഇപ്പോൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു, മൃതദേഹം ഏതാനും മാസങ്ങൾക്ക് ശേഷം വടക്കൻ ഹാരിസ് കൗണ്ടിയിലെ ഒരു കുഴിയിൽ നിന്ന് കണ്ടെത്തിയിരുന്നു.കെവിൻ വെയറിൻറെ വാഹനം പരിശോധിച്ചപ്പോൾ, വെടിയുണ്ട നിറച്ച എകെ-47, മറ്റ് തോക്കുകൾ, …

പഹല്‍ഗാം ഭീകരാക്രമണം; സൂത്രധാരന്‍ സജാദ്ഗുല്‍ കേരളത്തില്‍ പഠിച്ചത് എവിടെ? കാസര്‍കോട്ടും അന്വേഷണം

കാസര്‍കോട്: ഇന്ത്യാ-പാക് ബന്ധം പൊട്ടിത്തെറിയിലെത്തിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സജാദ്ഗുല്‍ കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും അന്വേഷണം. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.ബംഗ്‌ളൂരിലാണ് സജാദ്ഗുല്‍ എം.ബി.എ പഠനം നടത്തിയത്. അതിനു ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിച്ചതെന്നും പിന്നീട് ശ്രീനഗറിലെത്തി മെഡിക്കല്‍ ലാബ് തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. ലാബ് തുടങ്ങിയതിനു ശേഷം ഭീകരരെ സഹായിക്കാന്‍ തുടങ്ങുകയും 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള …

കാസര്‍കോട്ടു ബസ് യാത്രക്കാര്‍ വിഷമത്തില്‍; പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ബസ് മാറി കയറാന്‍ നിര്‍ബന്ധിക്കുന്നെന്നു പരാതി

കാസര്‍കോട്: തലപ്പാടി-കുമ്പള ഭാഗങ്ങളില്‍നിന്ന് കാസര്‍കോട്ടേക്ക് വരുന്ന സ്വകാര്യ ബസ്സുകളില്‍ ചില ബസ്സുകള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ യാത്ര അവസാനിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി ആക്ഷേപം. ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിച്ചാല്‍ അതിലുള്ള യാത്രക്കാരോട് പഴയ ബസ് സ്റ്റാന്റിലേക്ക് പോകണമെങ്കില്‍ ബസ് മാറിക്കയറാന്‍ പറയുന്നത് സ്ത്രീകളും കൈകുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീ യാത്രക്കാര്‍ക്കും, പ്രായമായ യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നതായാണ് പരാതി.ചില ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ എത്തിയാല്‍ പഴയ ബസ് സ്റ്റാന്റിലേക്ക് പോകുന്ന മറ്റു സ്വകാര്യ ബസുകളില്‍ പോകാനാണ് പറയുന്നത്. …

കുണ്ടങ്കേരടുക്ക സ്വദേശിനിയെ കാണാതായി; അമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയ ഭാര്യ തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവ്

കാസര്‍കോട്: കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. കോയിപ്പാടി വില്ലേജിലെ കുണ്ടങ്കേരടുക്കയിലെ ഗോപാലകൃഷ്ണന്റെ ഭാര്യ രോഹിണി (34)യെ ആണ് കാണാതായത്. ബുധനാഴ്ച രാവിലെ 9.30ന് പള്ളത്തടുക്കയിലെ അമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം ഭാര്യയെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ഭര്‍ത്താവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അവധിക്കാലം ആഘോഷം: ചൂട് മുന്നറിയിപ്പ് അവഗണിച്ച് നാട്ടുച്ചയ്ക്കും നാടെങ്ങും ഫുട്‌ബോള്‍ മേളകള്‍

കാസര്‍കോട്: നാട് കൊടുംചൂടില്‍ ചുട്ടുപൊള്ളുമ്പോഴും മുന്നറിയിപ്പുകള്‍ അവഗണിച്ച് അവധിക്കാലം ആഘോഷമാക്കി നട്ടുച്ചയ്ക്ക് പോലും നാടുനീളെ ഫുട്‌ബോള്‍ മേളകള്‍ പൊടിപൊടിക്കുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി എന്നിവ പുറം ജോലി സമയം തന്നെ ക്രമീകരിച്ച് ഉത്തരവിറക്കിയിരുന്നു. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പുമുണ്ട്. എന്നിട്ടും നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇതൊന്നും കേട്ട ഭാവമില്ല. കൊടുംചൂടിലും ജോലികള്‍ പഴയ പടി തുടരുന്നു. ജില്ലയില്‍ ഇതിനകം തന്നെ മൂന്ന് പേര്‍ക്ക് സൂര്യാതാപമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ചീമേനിയില്‍ കഴിഞ്ഞമാസം 92 വയസ്സുകാരന്‍ മരിച്ചത് സൂര്യാതാപം ഏറ്റാണെന്ന് കണ്ടെത്തിയിരുന്നു.ഉയര്‍ന്ന ചൂട് …

തെയ്യം കാണാന്‍ പോയ പതിനാറുകാരി എവിടെ? മാതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: തെയ്യം കാണാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പതിനാറുകാരിയെ കാണാതായതായി പരാതി. പാലാവയല്‍, മലാംകടവ് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കാറ്റാംകവല ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നടന്ന തെയ്യം കെട്ട് ഉത്സവം കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് മെയ് നാലിനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനാലാണ് പരാതി നല്‍കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.അതേ സമയം പെണ്‍കുട്ടി എവിടെ പോയതെന്നു കണ്ടെത്താന്‍ ചിറ്റാരിക്കാല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടി …

വീടിനു പുറത്തു സൂക്ഷിക്കുന്ന താക്കോല്‍ ഉപയോഗിച്ച് കവര്‍ച്ച; അറസ്റ്റിലായ ബിന്ദുവിനെതിരെ രണ്ടു കേസുകള്‍ കൂടി

കാസര്‍കോട്: വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്നു മൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതിക്കെതിരെ രണ്ടു മോഷണ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെറുവത്തൂര്‍, തുരുത്തി, പയ്യങ്കിയിലെ ബിന്ദു (45)വിനെതിരെയാണ് കേസെടുത്തത്. ഇതോടെ ബിന്ദുവിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ ഉള്ള കവര്‍ച്ചാ കേസുകളുടെ എണ്ണം ആറായി.പിലിക്കോട്, കൊതോളിയിലെ പുഷ്പയുടെ വീട്ടില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണവും കാടങ്കോട്ടെ ജാനകിയുടെ വീട്ടില്‍ നിന്നു ഒന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്തതിനുമാണ് പുതുതായി …

ഛര്‍ദ്ദി: പാലാവയല്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: ഛര്‍ദ്ദി ബാധിച്ച് ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍, പാലാവയല്‍, നിരത്തും തട്ടിലെ ചെറുവീട്ടില്‍ സി. രാജീവന്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് രാജീവന് ഛര്‍ദ്ദി തുടങ്ങിയത്. വീട്ടില്‍ വച്ച് നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായ ഇയാളെ ചെറുപുഴയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രവി-മീനാക്ഷി ദമ്പതികളുടെ മകനാണ് രാജീവന്‍. …

അമേരിക്കന്‍ സര്‍ജന്‍ ജനറല്‍: ഡോ. ജാനറ്റ് നെഷൈവാട്ടിന്റെ നിയമനിര്‍ദ്ദേശം പിന്‍വലിച്ചു; ഡോ. കേസി മീന്‍സിനെ നിയമിച്ചു

-പി പി ചെറിയാന്‍വാഷിംഗ്ടണ്‍ ഡി സി: സര്‍ജന്‍ ജനറല്‍ സ്ഥാനത്തേക്കുള്ള ഡോ. ജാനറ്റ് നെഷൈവാട്ടിന്റെ നാമനിര്‍ദ്ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചു. പകരം ഡോ. കേസി മീന്‍സിനെ നിയമിക്കുകയാണെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച പ്രഖ്യാപിച്ചു. നെഷൈവാട്ടിന്റെ സെനറ്റ് സ്ഥിരീകരണ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വാര്‍ത്ത വന്നത്. ”കേസിക്ക് ക്രോണിക് ഡിസീസ് എപ്പിഡെമിക്കിനെ മറികടക്കുന്നതിനും ഭാവിയില്‍ എല്ലാ അമേരിക്കക്കാര്‍ക്കും മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനും ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായി അടുത്ത് പ്രവര്‍ത്തിക്കും, ‘അവരുടെ …

കുമ്പള, മുളിയടുക്ക സ്വദേശിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 18.46 ലക്ഷം രൂപ തട്ടിയെടുത്തു, 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി. മര്‍ദ്ദിച്ച ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ അക്കൗണ്ടില്‍ നിന്നു 18,46,127 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള, മുളിയടുക്ക, റഹ്‌മാനിയ മന്‍സിലിലെ അബ്ദുല്‍ റഷീദി(32)നെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാളുടെ പരാതിയില്‍ യൂസഫ് എന്ന ആള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കെതിരെയും കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 2.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണില്‍ വച്ച് തന്നെ ബലമായി പിടിച്ച് …