കെ.എസ്.ആര്‍.ടി.സി ബസിടിച്ചു മദ്രസാധ്യാപകന്‍ മരിച്ചു

കൊച്ചി: മടവൂര്‍ സിഎം മഖാം ഉറൂസ് കഴിഞ്ഞു മടങ്ങുകയായിരുന്ന മദ്രസാധ്യാപകന്‍ റോഡപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മദ്രസാധ്യാപകനെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോട്ടുമുക്കം ഹയാത്തുല്‍ ഇസ്ലാം മദ്രസാധ്യാപകരായ മലപ്പുറം മുതുവല്ലൂരിലെ മുഹമ്മദ് ജസീല്‍ (23), കാവനൂരിലെ ഷഹബാസ് അഹമ്മദ് (23) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മുഹമ്മദ് ജസീലാണ് മരിച്ചത്.
കുന്നമംഗലം പത്താം മൈലില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page