പി. ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെപ്പോലെയെന്ന് ഫ്‌ളക്‌സ് ബോര്‍ഡ്; സംഭവം പി. ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങാനിരിക്കെ

കണ്ണൂര്‍: സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ആര്‍.വി മെട്ട, കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്ന പോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞു നില്‍ക്കും ഈ സഖാവ്….പി.ജെ…’ എന്നാണ് ജയരാജന്റെ ഫോട്ടോ അടക്കമുള്ള ബോര്‍ഡില്‍ പറയുന്നത്. മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ജയരാജന്‍ തിങ്കളാഴ്ച കണ്ണൂരിലേക്ക് എത്താനിരിക്കെയാണ് ബോര്‍ഡ് ഉയര്‍ന്നത്. പി. ജയരാജന്‍ ഇത്തവണ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ കമ്മിറ്റിയില്‍ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിലുള്ള പ്രതിഷേധമെന്ന നിലയിലാണോ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നതെന്നു സംശയിക്കുന്നു. റെഡ് യംഗ്‌സ് കക്കോത്ത് എന്ന പേരിലാണ് ബോര്‍ഡ് ഉയര്‍ത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page