ആശുപത്രിയിലെ പ്രസവത്തിനു എന്നും എതിര്; അഞ്ചാം പ്രസവത്തിനിടയില്‍ മന്ത്രവാദിയുടെ ഭാര്യ മരിച്ചു, മൃതദേഹം മറവു ചെയ്യാനുള്ള നീക്കം ബന്ധുക്കളും നാട്ടുകാരും തടഞ്ഞു

കൊച്ചി/ മലപ്പുറം: മലപ്പുറം, ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ താമസിക്കുന്ന മന്ത്രവാദിയുടെ ഭാര്യ വീട്ടില്‍ നടന്ന അഞ്ചാം പ്രസവത്തിനിടയില്‍ മരിച്ചു. മന്ത്രവാദിയും ആശുപത്രിയില്‍ പ്രസവം നടത്തുന്നതിനെതിരെ ശക്തമായ പ്രചാരണം നടത്തുകയും ചെയ്യുന്ന പെരുമ്പാവൂര്‍ സ്വദേശി സിറാജുദ്ദീന്റെ ഭാര്യ അസ്മയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന അസ്മക്ക് പ്രസവ വേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാത്തതിനാല്‍ ഇക്കാര്യം അയല്‍വാസികള്‍ പോലും അറിഞ്ഞില്ല. പ്രസവത്തിനു ശേഷം അസ്മ മരിക്കുകയും ചെയ്തു. ഈ വിവരവും അയല്‍ക്കാരോടോ പൊലീസിനോടോ പറയാതെ മൃതദേഹം വാഹനത്തില്‍ കയറ്റി പെരുമ്പാവൂരിലെ വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് സംഭവം ബന്ധുക്കള്‍ പോലും അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി അസ്മയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page