പിരിച്ചുവിടലുകള്‍, നാടുകടത്തലുകള്‍: ട്രംപിനെതിരെ പ്രതിഷേധം ഉരുണ്ടു കൂടുന്നു

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും എലോണ്‍ മസ്‌കിന്റെയും നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പതിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ നയങ്ങള്‍ക്കെതിരെ ശനിയാഴ്ചയാണ് അമേരിക്കയിലുടനീളം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിലും, ഫെഡറല്‍ പിരിച്ചുവിടലുളിലും കൂട്ട നാടുകടത്തലുകളിലും, മറ്റ് വിവാദ നടപടികളിലും പ്രതിഷേധിച്ചു നടത്തിയ പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് ഹാന്‍ഡ്സ് ഓഫ്! എന്ന പേരില്‍ ആരംഭിച്ചിട്ടുള്ളത്.
50 സംസ്ഥാനങ്ങളിലായി 1,200-ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നു. പൗരാവകാശ സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, അഭിഭാഷകര്‍, വെറ്ററന്‍മാര്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 150-ലധികം ഗ്രൂപ്പുകള്‍ റാലികളില്‍ അണിനിരന്നു. ട്രംപും ഉപദേശകന്‍ ഇലോണ്‍ മസ്‌കും തങ്ങളുടേതല്ലാത്ത വിഭവങ്ങള്‍ എടുക്കുന്നുണ്ടെന്നും അവ തടയാന്‍ അവര്‍ ലോകത്തെ വെല്ലുവിളിക്കുകയാണെന്നും പ്രതിഷേധക്കാര്‍ എടുത്തുകാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page