ഭര്‍ത്താവിനെ കാമുകന്‍ കൊലപ്പെടുത്തി; കൊലപാതക ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാണാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍

ബെല്‍ഗാം: ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാണാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. ബെല്‍ഗാം, ഖാനാപൂര്‍ ബലോഗി ഗ്രാമത്തിലെ ഷൈല (40)യാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് എ. ശിവനഗൗഡ ഏപ്രില്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. ഷൈലയും കാമുകന്‍ രുദ്രപ്പ ഹൊസെറ്റിയും ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. ക്രൂരമായ കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘രുദ്രപ്പ ഹൊസെറ്റിയും ഷൈലയും പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ ശിവന ഗൗഡ ഭാര്യയെ താക്കീതു ചെയ്തു. ഇതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഷൈലയും കാമുകന്‍ രുദ്രപ്പയും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയത്. ഏപ്രില്‍ ഒന്നിനു രാത്രി രുദ്രപ്പ, ശിവന ഗൗഡയെ ഗാഡികൊപ്പ എന്ന സ്ഥലത്തേക്ക് തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ചു. തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഷൈല വീഡിയോ കോളിലൂടെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഭര്‍ത്താവിന്റെ മൃതദേഹത്തിനു അരികിലിരുന്നു വിലപിച്ച ഷൈലയുടെ നീക്കത്തില്‍ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പുറത്തായത്. ഫോണ്‍കോളുകളാണ് അന്വേഷണത്തിനു നിര്‍ണ്ണായകമായത്.’ -പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page