ലഖ്‌നൗ: പലസ്തീന്‍ പതാക വീശിയതിന് വൈദ്യുതി വകുപ്പ് ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഉത്തര്‍ പ്രദേശ് കൈലാസ്പുര്‍ പവര്‍ ഹൗസിലെ കരാര്‍ ജീവനക്കാരനായ സാഖിബ്ഖാനെതിരെയാണ് നടപടി.
റമദാന്‍ ദിനത്തില്‍ നമസ്‌കാരത്തിന് ശേഷം സാഖിബ് പലസ്തീന്‍ പതാക വീശുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പിന്നാലെയാണ് സാഖിബിനെ ജോലിയില്‍ നിന്നു നീക്കം ചെയ്യാന്‍ വകുപ്പ് കരാര്‍ കമ്പനിയോട് ഉത്തരവിട്ടത്. പലസ്തീന്‍ പതാക വീശിയത് രാജ്യ വിരുദ്ധമായതിനാലാണ് നടപടിയെന്ന് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ വിശദീകരിച്ചു. അതിനിടെ സഹാറന്‍പൂരില്‍ ഈദ് ആഘോഷത്തിനിടെ പലസ്തീന്‍ പതാക വീശിയ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
