മഴ മേളം മുടക്കി; വീട്ടിലേക്ക് മടങ്ങിയ യക്ഷഗാന കലാകാരന്‍ ബൈക്കപകടത്തില്‍ മരിച്ചു

മംഗ്‌ളൂരു: കനത്ത മഴ കാരണം യക്ഷഗാന മേളം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യക്ഷഗാന കലാകാരന്‍ ബൈക്കപകടത്തില്‍ മരിച്ചു. പ്രശസ്തമായ ഹട്ടിയങ്ങാടി മേളയിലെ പ്രധാന കലാകാരനായ നാരായണ പൂജാരി (40)യാണ് മരിച്ചത്.
ശനിയാഴ്ച കുന്ദാപൂര്‍, ആറാട്ടെ പാലത്തിനു സമീപത്താണ് അപകടം. ഷിരൂര്‍, തൂതള്ളിയില്‍ നടക്കേണ്ടിയിരുന്ന ഹട്ടിയങ്ങാടി മേളം ശക്തമായ മഴയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതോടെ നാരായണ പൂജാരി ബൈക്കില്‍ വീട്ടിലേക്കു പോകുന്നതിനിടയില്‍ ആറാട്ടെ പാലത്തിനു സമീപത്താണ് അപകടം. ഇവിടെ റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗതം വണ്‍വേയ്ക്കായി ക്രമീകരിച്ചിരുന്നു. ഇക്കാര്യമറിയാതെ നാരായണ പൂജാരി ഓടിച്ചിരുന്ന ബൈക്ക് റോഡില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂനയില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ആറാട്ടെ പാലത്തിനു സമീപത്ത് അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍ മരിച്ച നാലാമത്തെ ആളാണ് നാരായണ പൂജാരി. അപകടത്തില്‍ കുന്ദാപൂര്‍ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page