ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പുത്തൂര്‍: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പഡ്‌നൂര്‍ വില്ലേജിലെ അബ്ദുല്ല കുഞ്ഞി (65)യാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. സാരമായി പരിക്കേറ്റ അബ്ദുല്ല കുഞ്ഞിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പുത്തൂര്‍ പൊലീസ് കേസെടുത്തു.

വീടുമായി യാതൊരു ബന്ധവുമില്ല; കടവരാന്തകളില്‍ അന്തിയുറക്കം, ക്ഷേത്രഭണ്ഡാരങ്ങളേ മോഷ്ടിക്കു, കവര്‍ച്ചക്കാരന്‍ ഒടുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്ഷേത്രഭണ്ഡാരങ്ങള്‍ മാത്രം കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ ആള്‍ അറസ്റ്റില്‍. കണ്ണൂര്‍, വാരം, ശാസ്താംകോട്ട ക്ഷേത്രത്തിനു സമീപത്തെ വലിയ വീട്ടില്‍ ഹൗസിലെ കെ. പ്രശാന്ത (50)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ സുഭാഷ് ബാബു അറസ്റ്റു ചെയ്തത്. ഡിസംബര്‍ രണ്ടിന് മുണ്ടേരി, പന്നിയോട്ട്, കരിയില്‍ ഗുളികന്‍ ദേവസ്ഥാനത്തിനു സമീപം വയല്‍തിറയുടെ ഭാഗമായി സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് 10,000 രൂപയോളം കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. കവര്‍ച്ച ചെയ്ത പണം ഇയാള്‍ …

റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പിടിച്ചുപറി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു പിടിച്ചുപറി പതിവാക്കിയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം, കല്ലൂര്‍ സുബൈദ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(22)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഏറെക്കാലമായി തലശ്ശേരി, തിരുവങ്ങാടാണ് ഇയാള്‍ താമസമെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് യാത്രക്കാരന്റെ 2400 രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ മറ്റെവിടെയെങ്കിലും കേസ് നിലവിലുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി കൂട്ടിച്ചേര്‍ത്തു.

12 കിലോ എംഡിഎംഎയുമായി വിദേശ വനിത അറസ്റ്റില്‍; പിടിയിലായത് 24 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന്

ബംഗ്‌ളൂരു: ഭക്ഷണ വസ്തുക്കളുടെ മറവില്‍ വര്‍ഷങ്ങളായി മയക്കുമരുന്നു വില്‍പ്പന നടത്തിവരികയായിരുന്ന വിദേശ വനിതയെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്‌ളൂരു, കെ.ആര്‍ പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി.സി പാളയത്തു താമസക്കാരിയായ നൈജീരിയന്‍ യുവതി റോസ് ലൈന്‍ (40) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് യുവതിയുടെ താമസ സ്ഥലത്ത് ബംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. മൊബൈല്‍ ഫോണും 70 സിംകാര്‍ഡുകളും പിടികൂടി.വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസിനസ് വിസയിലാണ് റോസ് ലൈന്‍ ഇന്ത്യയിലെത്തിയത്. അതിനു …

മിസ് ഇന്ത്യ യു.എസ്.എ കിരീടം ഇന്തോ-അമേരിക്കന്‍ കെയ്റ്റ്‌ലിന്‍ സാന്ദ്ര നീലിന്

വാഷിംഗ്ടണ്‍: ന്യൂജേഴ്സിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയില്‍ ജനിച്ച ഇന്ത്യന്‍ അമേരിക്കന്‍ കെയ്റ്റ്‌ലിന്‍ സാന്ദ്ര നീല്‍ 2024ലെ മിസ് ഇന്ത്യ യു.എസ്.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 19കാരിയായ കെയ്റ്റ്‌ലിന്‍.ചെന്നൈയില്‍ ജനിച്ച കെയ്റ്റ്‌ലിന്‍ കഴിഞ്ഞ 14 വര്‍ഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. ഒരു വെബ് ഡിസൈനര്‍ ആകാനും മോഡലിംഗും അഭിനയ ജീവിതവും പിന്തുടരാനും ആഗ്രഹിക്കുന്നു.ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തില്‍ ഇല്ലിനോയിസില്‍ നിന്നുള്ള സംസ്‌കൃതി ശര്‍മ്മ മിസിസ് ഇന്ത്യ യു .എസ്.എയും വാഷിംഗ്ടണില്‍ നിന്നുള്ള …

കള്ളപ്പണം വെളുപ്പിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് വൃദ്ധയുടെ 1.25 കോടി രൂപ തട്ടിയെടുത്തു

ബംഗ്‌ളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 83കാരിയുടെ 1.24 കോടി രൂപ തട്ടിയെടുത്തു. മല്ലേശ്വരം സ്വദേശി വസന്ത് കോകിലം (83)ആണ് സൈബര്‍ തട്ടിപ്പിനു ഇരയായത്. ഇതു സംബന്ധിച്ച പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുംബൈ പൊലീസ് വിളിക്കുന്നതാണെന്നു പറഞ്ഞാണ് വസന്ത് കോകിലത്തിനു ഫോണ് കോള്‍ എത്തിയത്. ‘നിങ്ങളുടെ പേരില്‍ മറ്റൊരു ഫോണ്‍ നമ്പര്‍ ഉണ്ടെന്നും പ്രസ്തുത നമ്പര്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. ഇതു കേട്ട് വസന്ത് കോകിലം പരിഭ്രാന്തയാവുകയും …

കാലിഫോര്‍ണിയയില്‍ പക്ഷിപ്പനി വ്യാപകം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: പക്ഷിപ്പനിയെ തുടര്‍ന്ന് കാലിഫോര്‍ണിയ സംസ്ഥാനത്ത് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ഒരാളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് കൊളറാഡോയിലെ ഒരു കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിക്കുന്ന ആദ്യത്തെ സംസ്ഥാനമാണു കാലിഫോര്‍ണിയയെന്നു ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലന റോസ് പറഞ്ഞു.മാര്‍ച്ച് മുതല്‍ കാലിഫോര്‍ണിയയില്‍ 34 പേര്‍ക്കു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഡയറി ഫാമുകളില്‍ മാസങ്ങളോളം നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്തുടനീളം 600-ലധികം ഡയറികളില്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ …

അര്‍ഹതയില്ലാതെ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റി; കാസര്‍കോട്ടെ കൃഷിവകുപ്പ് ജീവനക്കാരി ഉള്‍പ്പെടെ ആറു പേരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: അര്‍ഹതയില്ലാതെ സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയതിന് കാസര്‍കോട്ടെ ജീവനക്കാരി ഉള്‍പ്പെടെ ആറുപേരെ സസ്‌പെന്റ് ചെയ്തു. കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ്-2 അറ്റന്‍ഡര്‍ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട്‌ടൈം സ്വീപ്പര്‍ ജി. ഷീജാകുമാരി, വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്, മീനങ്ങാടി, മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങാടി മണ്ണ് പര്യഗവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ. …

മുന്‍ നെയ്ത്ത് തൊഴിലാളി അന്തരിച്ചു

കാസര്‍കോട്: മുന്‍ നെയ്ത്തു തൊഴിലാളിയും മുള്ളേരിയ ടൗണില്‍ ദീര്‍ഘകാലം പെട്ടിക്കട നടത്തുകയും ചെയ്തിരുന്ന മുണ്ടോള്‍, അടുക്കയിലെ പി.സി കൃഷ്ണന്‍ (85) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: സുജാത, അജിത്ത്, ശോഭന. മരുമക്കള്‍: അശോക, ബാബു, രാധിക.

60കാരിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സാസ്): 60 വയസ്സുള്ള സ്ത്രീയെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു പരിക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഫോര്‍ട്ട് വര്‍ത്ത് പൊലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. മാത്യു ക്രൂഗര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.പൊലീസുമായുള്ള ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്തു തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യുന്ന കരോലിന്‍ റോഡ്രിഗസും തത്സമയ സ്ട്രീമിംഗില്‍ ആ രംഗത്തുണ്ടായിരുന്നു.ബോഡി ക്യാമറ ഫൂട്ടേജില്‍ ഉദ്യോഗസ്ഥന്‍ പട്രോളിംഗ് കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും റോഡ്രിഗസിനെ അഭിസംബോധന ചെയ്ത് ‘കരോലിന ഞങ്ങള്‍ തിരക്കിലാണ്’ എന്ന് പറയുന്നത് കാണിച്ചു. സെക്കന്‍ഡുകള്‍ക്ക് ശേഷം, …

റിച്ചാര്‍ഡ്‌സണ്‍ സയോണ്‍ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ സര്‍വീസ് വെള്ളിയാഴ്ച

റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്): റിച്ചാര്‍ഡ്‌സണ്‍ സയോണ്‍ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗാനശുശ്രുഷ, വിവിധ ഭാഷകളില്‍ ഗാനാലാപനം എന്നിവ ഉണ്ടായിരിക്കും. പാസ്റ്റര്‍ റവ. ജസ്റ്റിന്‍ ബാബു ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ മത്സരങ്ങള്‍, ലഘു ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും. സംഗീത സാന്ദ്രവും ചൈതന്യ സമൃദ്ധവുമായ കരോള്‍ സായാഹ്നത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ മുഴുവനാളുകളോടും അഭ്യര്‍ത്ഥിച്ചു.

സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊന്നയാളെ വിഷം കുത്തിവച്ചു കൊന്നു; 15 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാനയിലെ ആദ്യവധശിക്ഷ

-പി.പി ചെറിയാന്‍ മിഷിഗണ്‍സിറ്റി, ഇന്‍ഡ്യാന: സഹോദരങ്ങളുള്‍പ്പെടെ നാലു പേരെ വെടിവെച്ചു കൊന്നയാളെ ബുധനാഴ്ച പുലര്‍ച്ചെ മാരകവിഷം കുത്തിവച്ചു വധിച്ചു. 15 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാനയില്‍ നടക്കുന്ന ആദ്യ വധശിക്ഷയാണിത്.കൊല്ലപ്പെട്ട നാലുപേര്‍ തന്നെ കുറിച്ചു സംസാരിക്കുന്നതു കേട്ടു പ്രകോപിതനായ ജോസഫ് കോര്‍കോറന്‍ (49) സഹോദരനെയും അയാളുടെ രണ്ടു സുഹൃത്തുക്കളെയും സഹോദരിയുടെ പ്രതിശ്രുത വരനെയുമാണ് വെടിവച്ചു കൊന്നത്. 1997 ജുലൈ 26നായിരുന്നു കൂട്ടക്കൊലപാതകം. വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടു കോര്‍കോറന്റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി 25 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാന സുപ്രിം കോടതി ഏഴു തവണയും …

നാടന്‍പാട്ട് കലാകാരന്‍ ചോമ അന്തരിച്ചു

കാസര്‍കോട്: നാടന്‍പാട്ടു കലാകാരന്‍ പെര്‍ള, കാട്ടുകുക്കെയിലെ പെര്‍ളത്തടുക്ക ചോമ (90) അന്തരിച്ചു. പാമ്പുകളുടെ അസ്ഥികള്‍ ഉപയോഗിച്ച് ഗോത്ര സംഗീതോപകരണം നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു ഇദ്ദേഹം.ഭാര്യ: കമല. മക്കള്‍: ശ്രീധര, ബാബു, ലളിത, ജയന്തി, ഉമേശ, രവി, സുമതി, സുനിത. മരുമക്കള്‍: സീത, ശാരദ, ഗുരുവ, മഹേഷ്, പത്മനാഭ.

പത്തുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ജനനേന്ദ്രിയത്തില്‍ ഇരുമ്പുകമ്പി കൊണ്ട് മുറിവേല്‍പ്പിച്ചു; പ്രതി പിടിയില്‍, സംഭവം ഗുജറാത്തില്‍

അഹമ്മദാബാദ്: പത്തുവയസ്സുകാരിയെ ലൈംഗികപീഡനത്തിനു ഇരയാക്കിയ ശേഷം ഇരുമ്പു കമ്പി കൊണ്ട് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ വിജയ് പാസ്വാന്‍ എന്നയാളെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.ബറൂച്ചിയിലെ ജഗാഡിയ വ്യവസായ മേഖലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അറസ്റ്റിലായ വിജയ് പാസ്വാന്‍ പീഡനത്തിനു ഇരയായ പത്തുവയസ്സുകാരിയുടെ പിതാവ് നടത്തുന്ന ഫാക്ടറിയിലെ തൊഴിലാളിയാണ്. ഫാക്ടറിയോട് ചേര്‍ന്നുളള കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്.വീടിനു സമീപത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപത്തെ …

ഇന്ത്യന്‍ വംശജന്‍ മെഹ്താബ് സന്ധു ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി

-പി പി ചെറിയാന്‍ സാക്രമെന്റോ(കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലുടനീളമുള്ള 11 സുപ്പീരിയര്‍ കോടതി ജഡ്ജിമാരെ നിയമിച്ചു കൊണ്ടു ഉത്തരവിട്ടു. ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ മെഹ്താബ് സന്ധുവിനെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗ്യാവിന്‍ ന്യൂസോം നിയമിച്ചു.2022 മുതല്‍, സുപ്പീരിയര്‍ കോടതിയില്‍ കമ്മ്യൂണിറ്റി പ്രോസിക്യൂട്ടറാണ് ഇദ്ദേഹം. സിറ്റി ഓഫ് അനാഹൈം അസിസ്റ്റന്റ് സിറ്റി അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മുതല്‍ 2021 വരെ, സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായിരുന്നു.

ലൈഫ് ക്രിസ്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ വെടിവെയ്പ്; മൂന്ന് മരണം, ആറ് പേര്‍ക്ക് പരിക്ക്, രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരനിലയില്‍

-പി പി ചെറിയാന്‍ വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിനില്‍ മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂള്‍ കാമ്പസിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു.ഒരു അധ്യാപികയും കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.സ്‌കൂളിലെ 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയാണ് വെടിവെപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വെടിവച്ച വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി.മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു, രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്, ഒരു അധ്യാപകനും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും നിസ്സാര പരിക്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.കൊല്ലപ്പെട്ടവരില്‍ ആരുടെയും പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്രമിയായ വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള …

മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ക്രിസ്മസ് ആഘോഷം 21 മുതല്‍

-പി പി ചെറിയാന്‍ മെക്കിനി(ഡാളസ്):അമേരിക്കന്‍ ഐക്യനാടുകളില്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡാലസിനടുത്തെ മെക്കിനിയിലെ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ക്രിസ്മസ് ആഘോഷം 21ന് ആരംഭിക്കും. ഇടവക മെത്രാപ്പോലീത്ത തോമസ് മാര്‍ ഇവാനിയോസ് നേതൃത്വം നല്‍കും.21നു വൈകിട്ട് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് മിറക്കിള്‍സ് ഓഫ് ക്രിസ്മസ് പരിപാടിയും ഉണ്ടാവും. 24നു വൈകിട്ട് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ക്രിസ്മസ് സന്ദേശവും. 25ന് രാവിലെ അഞ്ചുമണിക്ക് നമസ്‌കാരം തുടര്‍ന്ന് തീ ജ്വാലയുടെ ശുശ്രൂഷ,പ്രഭാത നമസ്‌കാരം വിശുദ്ധ കുര്‍ബ്ബാന സ്ലീബ ആഘോഷം എന്നിവയുണ്ടാവും. ഇടവക മെത്രാപ്പോലീത്ത പ്രധാന …

എരിഞ്ഞിപ്പുഴയില്‍ കാട്ടുപന്നിയെ പുലി കൊന്ന നിലയില്‍; ജഡം കാണപ്പെട്ടത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍

കാസര്‍കോട്: പുലിഭീതി തുടരുന്നതിനിടയില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. എരിഞ്ഞിപ്പുഴയുടെ തെക്കുഭാഗത്തു രാഘവന്‍ നായരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് പന്നിയുടെ ജഡം കാണപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇരു ചെവികളും കടിച്ചുമുറിച്ച നിലയിലാണ്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാണ്ടിയില്‍ നിന്നു ഫോറസ്റ്റ് അധികൃതര്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജഡം സ്ഥലത്തു തന്നെ കുഴിച്ചിട്ടു.തിങ്കളാഴ്ച രാത്രി 8.30 മണിയോടെ കൊട്ടംകുഴിയില്‍ രാധാകൃഷ്ണന്‍ എന്ന ആളുടെ വീട്ടുമുറ്റത്തും പുലി എത്തിയിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന നായയെ പിടികൂടാനാണ് പുലിയെത്തിയത്. എന്നാല്‍ പുലിയെ കണ്ട …