12 കിലോ എംഡിഎംഎയുമായി വിദേശ വനിത അറസ്റ്റില്‍; പിടിയിലായത് 24 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന്

ബംഗ്‌ളൂരു: ഭക്ഷണ വസ്തുക്കളുടെ മറവില്‍ വര്‍ഷങ്ങളായി മയക്കുമരുന്നു വില്‍പ്പന നടത്തിവരികയായിരുന്ന വിദേശ വനിതയെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്‌ളൂരു, കെ.ആര്‍ പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി.സി പാളയത്തു താമസക്കാരിയായ നൈജീരിയന്‍ യുവതി റോസ് ലൈന്‍ (40) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് യുവതിയുടെ താമസ സ്ഥലത്ത് ബംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. മൊബൈല്‍ ഫോണും 70 സിംകാര്‍ഡുകളും പിടികൂടി.
വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസിനസ് വിസയിലാണ് റോസ് ലൈന്‍ ഇന്ത്യയിലെത്തിയത്. അതിനു ശേഷം വിസ പുതുക്കാതെ അനധികൃതമായി താമസിച്ചാണ് മയക്കുമരുന്നു വിതരണ രംഗത്ത് നിലയുറപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മറ്റൊരു വിദേശ വനിതയായ ജൂലിയറ്റ് ആണ് മയക്കുമരുന്നു എത്തിച്ചു കൊണ്ടിരുന്നത്. കര്‍ണ്ണാടകയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page