മിസ് ഇന്ത്യ യു.എസ്.എ കിരീടം ഇന്തോ-അമേരിക്കന്‍ കെയ്റ്റ്‌ലിന്‍ സാന്ദ്ര നീലിന്

വാഷിംഗ്ടണ്‍: ന്യൂജേഴ്സിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയില്‍ ജനിച്ച ഇന്ത്യന്‍ അമേരിക്കന്‍ കെയ്റ്റ്‌ലിന്‍ സാന്ദ്ര നീല്‍ 2024ലെ മിസ് ഇന്ത്യ യു.എസ്.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 19കാരിയായ കെയ്റ്റ്‌ലിന്‍.
ചെന്നൈയില്‍ ജനിച്ച കെയ്റ്റ്‌ലിന്‍ കഴിഞ്ഞ 14 വര്‍ഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. ഒരു വെബ് ഡിസൈനര്‍ ആകാനും മോഡലിംഗും അഭിനയ ജീവിതവും പിന്തുടരാനും ആഗ്രഹിക്കുന്നു.
ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തില്‍ ഇല്ലിനോയിസില്‍ നിന്നുള്ള സംസ്‌കൃതി ശര്‍മ്മ മിസിസ് ഇന്ത്യ യു .എസ്.എയും വാഷിംഗ്ടണില്‍ നിന്നുള്ള അര്‍ഷിത കത്പാലിയ മിസ് ടീന്‍ ഇന്ത്യ യു.എസ്.എ ആയും തിരഞ്ഞെടുക്കപ്പെട്ടു.
റിജുല്‍ മൈനി, മിസ് ഇന്ത്യ യു.എസ്.എ 2023, സ്‌നേഹ നമ്പ്യാര്‍, മിസിസ് ഇന്ത്യ യു.എസ്.എ 2023 എന്നിവര്‍ യഥാക്രമം കെയ്റ്റ്‌ലിന്‍ സാന്ദ്ര നീല്‍, സംസ്‌കൃതി ശര്‍മ എന്നിവരെ കിരീടമണിയിച്ചു.
മിസ് ഇന്ത്യ യു.എസ്.എ മത്സരത്തില്‍ ഇല്ലിനോയിസില്‍ നിന്നുള്ള നീരാളി ദേശിയയും ന്യൂജേഴ്സിയിലെ മണിനി പട്ടേലും ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായി. മിസിസ് ഇന്ത്യ യു.എസ്.എ മത്സരത്തില്‍ വിര്‍ജീനിയയില്‍ നിന്നുള്ള സ്വപ്ന മിശ്രയും കണക്റ്റിക്കട്ടില്‍ നിന്നുള്ള ചിന്മയി അയാചിതും ഒന്നും രണ്ടും റണ്ണറപ്പുകളായി തിരഞ്ഞെടുക്കപ്പെട്ടു. കൗമാര വിഭാഗത്തില്‍ റോഡ് ഐലന്‍ഡിലെ ധൃതി പട്ടേല്‍ സൊനാലി ശര്‍മ്മ എന്നിവര്‍ ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായി.
മത്സരത്തിന്റെ മൂന്ന് വിഭാഗങ്ങളിലായി 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 47 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page