60കാരിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സാസ്): 60 വയസ്സുള്ള സ്ത്രീയെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു പരിക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഫോര്‍ട്ട് വര്‍ത്ത് പൊലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. മാത്യു ക്രൂഗര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.
പൊലീസുമായുള്ള ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്തു തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യുന്ന കരോലിന്‍ റോഡ്രിഗസും തത്സമയ സ്ട്രീമിംഗില്‍ ആ രംഗത്തുണ്ടായിരുന്നു.
ബോഡി ക്യാമറ ഫൂട്ടേജില്‍ ഉദ്യോഗസ്ഥന്‍ പട്രോളിംഗ് കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും റോഡ്രിഗസിനെ അഭിസംബോധന ചെയ്ത് ‘കരോലിന ഞങ്ങള്‍ തിരക്കിലാണ്’ എന്ന് പറയുന്നത് കാണിച്ചു. സെക്കന്‍ഡുകള്‍ക്ക് ശേഷം, ഓഫീസര്‍ അവളോട് തെരുവിലൂടെ നീങ്ങാം അല്ലെങ്കില്‍ അവളെ അറസ്റ്റ് ചെയ്യുമെന്ന് പറയുന്നു. ഇതു കേട്ട് ‘നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് റോഡ്രിഗസ് തിരിച്ചു ചോദിച്ചു.
തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ അവളോട് അറസ്റ്റിലാണെന്ന് പറഞ്ഞു കൈവിലങ്ങിടാന്‍ ശ്രമിച്ചു. അറസ്റ്റിനു വിസമ്മതിച്ച ഇവരെ പിന്നീട് നിലത്തു തള്ളിയിടുകയും റോഡ്രിഗസ് ബോധരഹിതയാവുകയുമായിരുന്നു.
റോഡ്രിഗസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം ജയിലില്‍ അടയ്ക്കുകയും പൊതുചുമതലകളില്‍ ഇടപെടല്‍, തടങ്കലില്‍ വയ്ക്കല്‍, അറസ്റ്റ് ഒഴിവാക്കല്‍, തെറ്റായ അലാറം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page