സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊന്നയാളെ വിഷം കുത്തിവച്ചു കൊന്നു; 15 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാനയിലെ ആദ്യവധശിക്ഷ

-പി.പി ചെറിയാന്‍

മിഷിഗണ്‍സിറ്റി, ഇന്‍ഡ്യാന: സഹോദരങ്ങളുള്‍പ്പെടെ നാലു പേരെ വെടിവെച്ചു കൊന്നയാളെ ബുധനാഴ്ച പുലര്‍ച്ചെ മാരകവിഷം കുത്തിവച്ചു വധിച്ചു. 15 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാനയില്‍ നടക്കുന്ന ആദ്യ വധശിക്ഷയാണിത്.
കൊല്ലപ്പെട്ട നാലുപേര്‍ തന്നെ കുറിച്ചു സംസാരിക്കുന്നതു കേട്ടു പ്രകോപിതനായ ജോസഫ് കോര്‍കോറന്‍ (49) സഹോദരനെയും അയാളുടെ രണ്ടു സുഹൃത്തുക്കളെയും സഹോദരിയുടെ പ്രതിശ്രുത വരനെയുമാണ് വെടിവച്ചു കൊന്നത്. 1997 ജുലൈ 26നായിരുന്നു കൂട്ടക്കൊലപാതകം. വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടു കോര്‍കോറന്റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി 25 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാന സുപ്രിം കോടതി ഏഴു തവണയും യു.എസ് സുപ്രിംകോടതി മൂന്നു തവണയും ആവര്‍ത്തിച്ച് അവലോകനം ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page