ലൈഫ് ക്രിസ്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ വെടിവെയ്പ്; മൂന്ന് മരണം, ആറ് പേര്‍ക്ക് പരിക്ക്, രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരനിലയില്‍

-പി പി ചെറിയാന്‍

വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിനില്‍ മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂള്‍ കാമ്പസിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു.
ഒരു അധ്യാപികയും കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സ്‌കൂളിലെ 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയാണ് വെടിവെപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വെടിവച്ച വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു, രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്, ഒരു അധ്യാപകനും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും നിസ്സാര പരിക്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ആരുടെയും പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്രമിയായ വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. അക്രമ കാരണം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 400 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page