അര്‍ഹതയില്ലാതെ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റി; കാസര്‍കോട്ടെ കൃഷിവകുപ്പ് ജീവനക്കാരി ഉള്‍പ്പെടെ ആറു പേരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: അര്‍ഹതയില്ലാതെ സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയതിന് കാസര്‍കോട്ടെ ജീവനക്കാരി ഉള്‍പ്പെടെ ആറുപേരെ സസ്‌പെന്റ് ചെയ്തു. കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ്-2 അറ്റന്‍ഡര്‍ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട്‌ടൈം സ്വീപ്പര്‍ ജി. ഷീജാകുമാരി, വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്, മീനങ്ങാടി, മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങാടി മണ്ണ് പര്യഗവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ. ലീല, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജെ. രജിനി എന്നിവരെയാണ് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നേരത്തെ ധനവകുപ്പിനു കൈമാറിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് നടപടി കൈക്കൊണ്ടത്. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സാജു കെ. സുരേന്ദ്രന്‍ ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
അന്യായമായി സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരില്‍ നിന്നു വാങ്ങിയ പണം തിരികെ പിടിക്കാനും ഉത്തരവായി. 18 ശതമാനം പലിശയടക്കമായിരിക്കും പണം തിരിച്ചു പിടിക്കുക.
ജീവനക്കാര്‍ അബദ്ധത്തിലാണ് പെന്‍ഷന്‍ കൈപ്പറ്റിയതെന്നു കരുതാനാകില്ലെന്നു കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നേരത്തെ പ്രതികരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page