വീടുമായി യാതൊരു ബന്ധവുമില്ല; കടവരാന്തകളില്‍ അന്തിയുറക്കം, ക്ഷേത്രഭണ്ഡാരങ്ങളേ മോഷ്ടിക്കു, കവര്‍ച്ചക്കാരന്‍ ഒടുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്ഷേത്രഭണ്ഡാരങ്ങള്‍ മാത്രം കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ ആള്‍ അറസ്റ്റില്‍. കണ്ണൂര്‍, വാരം, ശാസ്താംകോട്ട ക്ഷേത്രത്തിനു സമീപത്തെ വലിയ വീട്ടില്‍ ഹൗസിലെ കെ. പ്രശാന്ത (50)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ സുഭാഷ് ബാബു അറസ്റ്റു ചെയ്തത്. ഡിസംബര്‍ രണ്ടിന് മുണ്ടേരി, പന്നിയോട്ട്, കരിയില്‍ ഗുളികന്‍ ദേവസ്ഥാനത്തിനു സമീപം വയല്‍തിറയുടെ ഭാഗമായി സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് 10,000 രൂപയോളം കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. കവര്‍ച്ച ചെയ്ത പണം ഇയാള്‍ സ്ഥിരമായി കിടന്നുറങ്ങാറുള്ള വാരത്തെ വരാന്തയ്ക്കു സമീപത്ത് ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തി.
വീടുമായി കാര്യമായ ബന്ധമൊന്നും ഇല്ലാത്ത പ്രശാന്തന്‍ രാത്രികാലങ്ങളില്‍ കടവരാന്തകളില്‍ കിടന്നുറങ്ങുന്ന സ്വഭാവക്കാരനാണ്. ക്ഷേത്ര ഭണ്ഡാരങ്ങള്‍ എടുത്തു കൊണ്ടു പോയി കല്ലു കൊണ്ട് കുത്തിപ്പൊളിച്ച് പണം കൈക്കലാക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം എടുത്തു കൊണ്ടു പോയ ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയില്‍ വാരം കനാലിനു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലും ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കവര്‍ച്ചാ കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു. നേരത്തെ കളവു കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൊലീസ് സംഘത്തില്‍ എസ്.ഐമാരായ പ്രവീണ്‍ പുതിയാണ്ടി, സുമേഷ്, സിപിഒ നാസര്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page