പത്തുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ജനനേന്ദ്രിയത്തില്‍ ഇരുമ്പുകമ്പി കൊണ്ട് മുറിവേല്‍പ്പിച്ചു; പ്രതി പിടിയില്‍, സംഭവം ഗുജറാത്തില്‍

അഹമ്മദാബാദ്: പത്തുവയസ്സുകാരിയെ ലൈംഗികപീഡനത്തിനു ഇരയാക്കിയ ശേഷം ഇരുമ്പു കമ്പി കൊണ്ട് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ വിജയ് പാസ്വാന്‍ എന്നയാളെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
ബറൂച്ചിയിലെ ജഗാഡിയ വ്യവസായ മേഖലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അറസ്റ്റിലായ വിജയ് പാസ്വാന്‍ പീഡനത്തിനു ഇരയായ പത്തുവയസ്സുകാരിയുടെ പിതാവ് നടത്തുന്ന ഫാക്ടറിയിലെ തൊഴിലാളിയാണ്. ഫാക്ടറിയോട് ചേര്‍ന്നുളള കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്.
വീടിനു സമീപത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇരുമ്പു കമ്പി കൊണ്ട് ജനനേന്ദ്രിയത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടി സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ മാതാവാണ് പെണ്‍കുട്ടിയെ ആദ്യം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസാണ് പെണ്‍കുട്ടിയെ ബറൂച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു. രണ്ടു കുട്ടികളുടെ പിതാവാണ് അറസ്റ്റിലായ വിജയ് പാസ്വാനെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page